തൃശൂർ: ഗുരുവായൂരില്‍ സ്കൂൾ കുട്ടികള്‍ക്കു റോഡ് കുറുകെ കടക്കാന്‍ ബൈക്ക് തടഞ്ഞതിന്റെ പേരില്‍ ട്രാഫിക് പൊലീസുകാരനെ അസഭ്യം പറഞ്ഞ യുവാവ് സ്റ്റേഷനിലും പരാക്രമം കാട്ടി. ഗുരുവായൂര്‍ ടെംപിള്‍ സ്റ്റേഷനില്‍ സെല്‍ഫിയെടുത്തും പൊലീസുകാരെ വെല്ലുവിളിച്ചും പരാക്രമം കാട്ടിയ കോട്ടപ്പടി സ്വദേശി അഫ്നാസ് എന്ന യുവാവിനെ റിമാന്‍ഡ് ചെയ്തു. മനോരമാ ന്യൂസ് ആണ് വാർത്ത റിപ്പോർട്ട് ചെയ്തത്.

കസ്റ്റഡിയിലെടുത്ത യുവാവിനെ സ്റ്റേഷനില്‍ കൊണ്ടുവന്നപ്പോള്‍ പരാക്രമം കൂടുകയായിരുന്നു. സ്റ്റേഷനിലെ മരക്കസേര ഇയാൾ തല്ലിപ്പൊളിച്ചു. മതസ്പര്‍ദ്ധ പരത്തും വിധം മൊബൈല്‍ ഫോണില്‍ വിഡിയോ പകര്‍ത്തി സുഹൃത്തുക്കള്‍ക്ക് അയച്ചു കൊടുക്കുകയും ചെയ്തുവെന്ന് പൊലീസ് പറയുന്നു.


കടപ്പാട്: മനോരമാ ന്യൂസ്

കാണാനെത്തിയ സുഹൃത്തുക്കള്‍ കൊണ്ടുവന്ന പഴംപൊരി കഴിച്ച് അശ്ലീല ആംഗ്യത്തോടെ സെല്‍ഫിയെടുത്തു. പൊതുമുതല്‍ നശിപ്പിച്ചതിനും പൊലീസുകാരന്റെ ഔദ്യോഗിക കൃത്യനിര്‍വഹണം തടസപ്പെടുത്തിയതിനും ഇയാൾക്കെതിരെ കേസെടുത്തു. മതസ്പര്‍ധ പരത്തുന്ന വിധത്തില്‍ വിഡിയോ സന്ദേശം പ്രചരിപ്പിച്ചതിനും അഫ്സലിനെ മറ്റൊരു കേസും പൊലീസ് റജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ