scorecardresearch

മണിയന്‍പിള്ള രാജു ഓടിച്ച കാറിടിച്ച് യുവാക്കള്‍ക്ക് പരിക്ക്; നടൻ അറസ്റ്റിൽ

അപകടത്തില്‍ പരിക്കേറ്റ യുവാക്കള്‍ ചികിത്സയില്‍ തുടരുകയാണ്. അതേസമയം യുവാക്കളെ കാറിടിച്ചത് താന്‍ തന്നെയാണെന്ന് മണിയന്‍പിള്ള രാജു പറഞ്ഞു

അപകടത്തില്‍ പരിക്കേറ്റ യുവാക്കള്‍ ചികിത്സയില്‍ തുടരുകയാണ്. അതേസമയം യുവാക്കളെ കാറിടിച്ചത് താന്‍ തന്നെയാണെന്ന് മണിയന്‍പിള്ള രാജു പറഞ്ഞു

author-image
WebDesk
അപ്‌ഡേറ്റ് ചെയ്‌തു
New Update
news

മണിയന്‍പിള്ള രാജു

തിരുവനന്തപുരം: നടനും നിർമാതാവുമായ മണിയൻപിള്ള രാജുവിൻ്റെ കാറിടിച്ച് രണ്ട് ബൈക്ക് യാത്രികർക്ക് ഗുരുതരമായി പരിക്കേറ്റ സംഭവത്തിൽ മണിയൻപിള്ള രാജു അറസ്റ്റിൽ. വഴുതക്കാട് ട്രിവാൻഡ്രം ക്ലബിന് മുന്നിൽ വച്ച് ഇന്നലെ രാത്രി ഒമ്പതരയോടെയാണ് അപകടമുണ്ടായതെന്നും നിർത്താതെ പോയ കാർ ഓടിച്ചിരുന്നത് താനാണെന്നും നടൻ പിന്നീട് കുറ്റസമ്മതം നടത്തുകയായിരുന്നു. മ്യൂസിയം പൊലീസ് സ്റ്റേഷനിൽ ഇന്ന് രാവിലെ നടൻ സ്വമേധയാ ഹാജരായതിനെത്തുടർന്നാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.

Advertisment

Also Read:ശബരിമല സ്വർണക്കൊള്ള; ഉണ്ണികൃഷ്ണൻ പോറ്റി ഇന്ന് വീണ്ടും എസ്‌ഐടിയ്ക്ക് മുമ്പിൽ ഹാജരാകും

ശേഷം തിരുവനന്തപുരം ജനറൽ ആശുപത്രിയിൽ വൈദ്യപരിശോധനയ്ക്ക് വിധേയമാക്കി. വെള്ളയമ്പലം വഴുതക്കാട് റോഡിലൂടെ സഞ്ചരിക്കുകയായിരുന്ന യുവാക്കളുടെ ബുള്ളറ്റും ട്രിവാൻഡ്രം ക്ലബിൽ നിന്നും പുറത്തേക്ക് ഇറങ്ങി വരികയായിരുന്ന മണിയൻപിള്ള രാജുവിൻ്റെ കാറും തമ്മിലാണ് കൂട്ടിയിടിച്ചത്. ക്ലബിൻ്റെ കവാടത്തിന് മുന്നിൽ വച്ചായിരുന്നു അപകടം സംഭവിച്ചത്. 

അശ്രദ്ധമായും അമിതവേഗത്തിലും വന്ന കെഎൽ 01 സിജെ 0004 എന്ന നമ്പറിലുള്ള കാർ ബൈക്കിൽ ഇടിക്കുകയായിരുന്നുവെന്നാണ് പ്രാഥമിക വിവരം. ഇടിയുടെ ആഘാതത്തിൽ ബൈക്ക് യാത്രക്കാരായ യുവാക്കൾ റോഡിലേക്ക് തെറിച്ചു വീഴുകയും വാഹനങ്ങളുടെ ഭാഗങ്ങൾ അപകടസ്ഥലത്ത് ചിതറിക്കിടക്കുന്ന അവസ്ഥയിലുമായിരുന്നു.

Also Read:വിഎസിനുള്ള പത്മവിഭൂഷൺ സ്വീകരണം; തീരുമാനം സിപിഎമ്മിന് വിട്ട് കുടുംബം, പാർട്ടി നിലപാടിനൊപ്പമെന്ന് മകൻ

നിവേദിത് കൃഷ്‌ണ, സൂരജ് എന്നിവർക്കാണ് അപകടത്തിൽ പരിക്കേറ്റത്. ഇന്ന് രാവിലെയാണ് വാഹനം ഓടിച്ചത് താൻ തന്നെയാണെന്ന് കാര്യം പൊലീസിനോട് വ്യക്തമാക്കിയത്. സുബ്രഹ്മണ്യം ഹാളിലെ ചടങ്ങിൽ പങ്കെടുത്ത ശേഷം വീട്ടിലേക്ക് മടങ്ങുമ്പോഴായിരുന്നു അപകടമുണ്ടായതെന്നും അപ്പോഴത്തെ പരിഭ്രാന്തി കൊണ്ടാണ് വണ്ടി നിർത്താതെ പോയതെന്നും നടൻ കൂട്ടിച്ചേർത്തു.

Also Read:ശബരി റെയിൽ പാത: പദ്ധതിയുടെ പകുതി ചെലവ് സംസ്ഥാനം വഹിക്കും; കിഫ്ബി വഴി 1900 കോടി

ഒരുചടങ്ങ് കഴിഞ്ഞ് പുറത്തേക്ക് വരിക ആയിരുന്നു. ബൈക്ക് വളരെ വേഗത്തില്‍ വാഹനത്തില്‍ പിന്നില്‍ വന്നിടിക്കുകയായിരുന്നു. ഭയം കൊണ്ടാണ് വാഹനം നിര്‍ത്താതെ പോയത്. ഇന്ന് പൊലീസ് സ്റ്റേഷനിലെത്തി കാര്യങ്ങള്‍ വിശദീകരിക്കുമെന്നും മണിയന്‍പിള്ള രാജു ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. അപകട സമയത്ത് മദ്യപിച്ചിട്ടില്ലായിരുന്നുവെന്നും നടന്‍ വ്യക്തമാക്കി.

അപകടത്തിൽ പരിക്കേറ്റ നിവേദിതിൻ്റെ കാലുകൾ‌ക്കും സൂരജിൻ്റെ നട്ടെല്ലിനും ഒടിവുണ്ട്. ഇരുവരെയും തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രികളിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഒരാൾ കിംസ് ആശുപത്രിയിലും ഒരാൾ എസ് മെഡിസിറ്റി ആശുപത്രിയിലും ചികിത്സയിലാണ്. 

Read More:'നേതൃത്വത്തെ അണികൾ തിരുത്തണം', വി. കുഞ്ഞികൃഷ്ണന്റെ പുസ്തകം പ്രകാശനം ചെയ്തു

Thiruvananthapuram Accident

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: