വാ​ൽ​പ്പാ​റ: ആ​ണ്‍​സു​ഹൃ​ത്ത് കൊ​ല​പ്പെ​ടു​ത്തി ത​മി​ഴ്നാ​ട്ടി​ലെ കാ​ട്ടി​ല്‍ ഉ​പേ​ക്ഷി​ച്ച പെൺകുട്ടിയുടെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി. മ​ര​ട് സ്വ​ദേ​ശി​നിയായ പെൺകുട്ടിയുടെ മൃ​ത​ദേ​ഹ​മാ​ണ് ക​ണ്ടെ​ത്തി​യ​ത്. വാ​ൽ​പ്പാ​റ​യി​ലെ തേ​യി​ല​ത്തോ​ട്ട​ത്തി​ൽ നി​ന്നു​മാ​ണ് മൃ​ത​ദേ​ഹം ക​ണ്ടെ​ടു​ത്ത​ത്.

സു​ഹൃ​ത്ത് സ​ഫ​റി​നെ പോ​ലീ​സ് നേരത്തേ അ​റ​സ്റ്റ് ചെ​യ്തിരുന്നു. നേരത്തെ, പ്ര​തി സ​ഞ്ച​രി​ച്ച കാ​ര്‍ മ​ല​ക്ക​പ്പാ​റ​യി​ല്‍ ക​ണ്ടെ​ത്തി​യതിനെത്തുടർന്ന് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് നി​ർ​ണാ​യ​ക വ​ഴി​ത്തി​രി​വു​ക​ൾ ഉ​ണ്ടാ​യ​ത്.

പെണ്‍കുട്ടിയെ കാണാനില്ലെന്ന് കാണിച്ച് ചാലക്കുടി പൊലീസിന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് കൊലപാതകം പുറത്തറിഞ്ഞത്. കാറിലാണ് പെണ്‍കുട്ടി പോയത് എന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് അന്വേഷണം ആരംഭിച്ചത്. കാറിന്റെ നമ്പര്‍ ലഭിച്ചത് പ്രതിയെ പിടികൂടാന്‍ സഹായകമായി.

മൃതദേഹം കണ്ടെത്താന്‍ തമിഴ്നാട് പൊലീസും കേരള പൊലീസും സംയുക്തമായാണ് തിരച്ചില്‍ നടത്തിയത്. ഒരുമിച്ച ജീവിക്കാന്‍ തയ്യാറല്ല എന്ന് പെണ്‍കുട്ടി പറഞ്ഞതാണ് യുവാവിന്റെ പ്രകോപനത്തിന് കാരണമെന്ന് പൊലീസ് പറയുന്നു.

സഫർ തന്റെ മകളെ പലതവണ ശല്യം ചെയ്തിരുന്നുവെന്ന് പെൺകുട്ടിയുടെ അച്ഛൻ മാധ്യമങ്ങളോട് പറഞ്ഞു. ഇയാളെ പലതവണ താക്കീത് ചെയ്തിരുന്നുവെന്നും അച്ഛൻ പറഞ്ഞു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.