ആലപ്പുഴ: പറവൂരിൽ ദുരൂഹ സാഹചര്യത്തിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. പറവൂർ ഗലീലിയോ കടപ്പുറത്താണ് മൃതദേഹം കണ്ടെത്തിയത്. ആരാണ് മരിച്ചതെന്ന് വ്യക്തമായിട്ടില്ല. തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ മൃതദേഹത്തിൽ കൈകൾ പുറകിൽ കെട്ടിവച്ച നിലയിലാണ്.
കൊലപാതകമാണോ ഇതെന്ന സംശയം ഉയർന്നിട്ടുണ്ട്. എന്നാൽ ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല. പറവൂർ പൊലീസ് ഇൻക്വസ്റ്റ് പൂർത്തിയാക്കി മൃതദേഹം പോസ്റ്റുമോർട്ടത്തിന് അയച്ചു. പോസ്റ്റുമോർട്ടം റിപ്പോർട്ട് ലഭിച്ചാലേ കൂടുതൽ കാര്യങ്ങൾ വ്യക്തമാകൂ എന്നാണ് വിശദീകരണം. പൊലീസ് കേസ് റജിസ്റ്റർ ചെയ്തു.