കണ്ണൂർ: യൂത്ത് കോൺഗ്രസ് നേതാവ് ശുഹൈബിന്റെ വധത്തിന് പിന്നിൽ സിപിഎം പ്രവർത്തകരുടെ രാഷ്ട്രീയ വൈരാഗ്യമെന്ന് എഫ്ഐആർ. കേസന്വേഷണത്തിന്റെ ഭാഗമായി 30 ലധികം പേരെ ചോദ്യം ചെയ്തതായും പൊലീസ് വ്യക്തമാക്കി.

യൂത്ത് കോൺഗ്രസ് ബ്ലോക്ക് സെക്രട്ടറി എടയന്നൂർ സ്കൂൾപറമ്പത്ത് ഹൗസിൽ ഷുഹൈബ് (30) തിങ്കളാഴ്ച രാത്രിയാണു കൊല്ലപ്പെട്ടത്. കാറിലെത്തിയ ഒരു സംഘം ബോംബെറിഞ്ഞശേഷം ശുഹൈബിനെ വെട്ടി കൊലപ്പെടുത്തുകയായിരുന്നു. ശുഹൈബിന്റെ കാലുകളിൽ മാത്രം 37 വെട്ടുകളാണ് ഏറ്റത്. കാലുകളിൽ മാത്രമാണു വെട്ടേറ്റതെന്നും ചോര വാർന്നാണു മരണമെന്നും പോസ്റ്റ്മോർട്ടത്തിൽ കണ്ടെത്തിയിട്ടുണ്ട്.

കൊലയ്ക്കു പിന്നിൽ സിപിഎം പ്രവർത്തകരാണെന്നാണ് കോൺഗ്രസ് ആരോപണം. ഷുഹൈബിനെതിരെ കൊലവിളി മുഴക്കി സിപിഎം പ്രകടനം നടത്തുന്നതിന്റെ വിഡിയോ ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. ‘നിന്റെ നാളുകൾ എണ്ണപ്പെട്ടു, ഞങ്ങളോടു കളിച്ചവരാരും വെള്ളം കിട്ടി മരിച്ചിട്ടില്ല’ എന്നും മറ്റുമായിരുന്നു മുദ്രാവാക്യങ്ങൾ.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ