/indian-express-malayalam/media/media_files/uploads/2019/02/Krupesh-Joshi.jpg)
കാസർഗോഡ്: കാസര്‍കോട് ജില്ലയിലെ പെരിയക്കടുത്ത് കല്യോട്ട് രണ്ട് യൂത്ത് കോൺഗ്രസ് പ്രവർത്തകർ വെട്ടേറ്റ് മരിച്ചു. സിപിഎമ്മാണ് അക്രമത്തിന് പിന്നിലെന്ന് ജില്ലാ കോൺഗ്രസ് നേതൃത്വം ആരോപിച്ചു. ഞായറാഴ്ച രാത്രി എട്ടരയോടെയാണ് ആക്രമണം.
യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ കൃപേഷ് (19), ശരത്ത് (23) എന്നിവരാണ് മരിച്ചത്. ശരത്തിനെ വിദഗ്ദ്ധ ചികിത്സയ്ക്കായി മംഗലാപുരത്തേക്ക് കൊണ്ടുപോകുന്നതിനിടെയാണ് മരണം സംഭവിച്ചത്. ബേക്കല്‍ എസ് ഐയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം സ്ഥലത്തെത്തി പരിശോധന നടത്തി.
മൃതദേഹം കാസർഗോഡ് ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. ബൈക്കിൽ സഞ്ചരിക്കുന്നതിനിടെ ജീപ്പിലെത്തിയ സംഘം വെട്ടിപ്പരിക്കേൽപ്പിക്കുകയായിരുന്നുവെന്നാണ് വിവരം. സംഭവത്തിൽ പ്രതിഷേധിച്ച് ജില്ലാ കോൺഗ്രസ് കമ്മിറ്റി തിങ്കളാഴ്ച(ഫെബ്രുവരി 18) ജില്ലയിൽ ഹർത്താലിന് ആഹ്വാനം ചെയ്തു.
ദിവസങ്ങൾക്ക് മുൻപ് സിപിഎം ലോക്കൽ കമ്മിറ്റിയംഗം രവീന്ദ്രൻ, പുകസ ജില്ലാ കമ്മിറ്റിയംഗമായ മറ്റൊരാളെയും ആക്രമിച്ച കേസിൽ പ്രതിയാണ് കൃപേഷ്. ഈ സംഘർഷത്തിന് ശേഷം കൃപേഷ് ഒളിവിലായിരുന്നു.
പെരിയ കല്യോട്ട് കഴകം പെരുങ്കളിയാട്ടവുമായി ബന്ധപ്പെട്ട് ആഘോഷക്കമ്മിറ്റി രൂപീകരണം ഇന്ന് രാവിലെ നടന്നിരുന്നു. ഇതിൽ പങ്കെടുക്കാനായി ഇന്ന് രാവിലെയാണ് കൃപേഷ് സ്ഥലത്തെത്തിയതെന്നാണ് വിവരം.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us