തിരുവനന്തപുരം: ദലിത് സംഘടനകൾ തിങ്കളാഴ്ച പ്രഖ്യാപിച്ചിരിക്കുന്ന ഹർത്താലിന് യൂത്ത് കോണ്‍ഗ്രസ് പിന്തുണ പ്രഖ്യാപിച്ചു. ഹര്‍ത്താലിനിടെ നിയമവാഴ്ചയും സമാധാനഅന്തരീക്ഷവും പാലിക്കുന്നതിനും അതിക്രമവും പൊതുമുതൽ നശീകരണവും തടയുന്നതിനും പൊതുജനങ്ങളും ഹർത്താൽ അനുകൂലികളും സഹകരിക്കണമെന്ന് സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹറ അഭ്യർഥിച്ചു.
വാഹന ഗതാഗതം തടസപ്പെടുത്തുകയോ തടയുകയോ അക്രമങ്ങളിൽ ഏർപ്പെടുകയോ ചെയ്യുന്നതിനെതിരെ കർശന നടപടികൾ സ്വീകരിക്കും. ട്രാൻസ്പോർട്ട് വാഹനങ്ങൾക്ക് ആവശ്യമെങ്കിൽ സുരക്ഷ ഉറപ്പാക്കും. അനിഷ്ട സംഭവങ്ങൾ ഒഴിവാക്കുന്നതിന് രാത്രി മുതൽ പട്രോളിംഗ്, പിക്കറ്റിംഗ് എന്നിവ ഏർപ്പാടാക്കും. ഏതു സാഹചര്യവും നേരിടുവാൻ കൂടുതൽ പോലീസ് സേനയെ സംസ്ഥാനം ഒട്ടാകെ വിന്യസിച്ചിട്ടുണ്ട്.
അനിഷ്ട സംഭവങ്ങൾ ഒഴിവാക്കാൻ ഇന്റലിജൻസ് ഉൾപ്പെടെ പോലീസിന്റെ എല്ലാ വിഭാഗങ്ങളും രംഗത്തിറങ്ങണമെന്നും സംസ്ഥാന പോലീസ് മേധാവി നിർദേശിച്ചു.
Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook
.