പ്രതിപക്ഷ നേതാവിനെയും കെപിസിസി പ്രസിഡന്റിനെയും മാറ്റണം; സോണിയ ഗാന്ധിക്ക് യൂത്ത് കോൺഗ്രസിന്റെ കത്ത്

നിയമസഭാ തിരഞ്ഞെടുപ്പിലെ തോൽവിക്ക് ശേഷം നേതൃമാറ്റം സംബന്ധിച്ച് കോൺഗ്രസിൽ പരക്കെ ആവശ്യം ഉയരുന്നുണ്ടായിരുന്നു

തിരുവനന്തപുരം: പ്രതിപക്ഷ നേതാവിനെയും കെപിസിസി പ്രസിഡന്റിനെയും മാറ്റണമെന്ന ആവശ്യവുമായി കോൺഗ്രസ് ഇടക്കാല അധ്യക്ഷ സോണിയ ഗാന്ധിക്ക് യൂത്ത് കോൺഗ്രസ് കത്തയച്ചെന്ന് റിപ്പോർട്ട്. യുഡിഎഫ് കൺവീനർ സ്ഥാനത്തും മാറ്റം കൊണ്ടുവരണം എന്നും കത്തിൽ ആവശ്യപ്പെട്ടതായാണ് വിവരം. യൂത്ത് കോൺഗ്രസിന്റെ 24 സംസ്ഥാന ഭാരവാഹികൾ ചേർന്ന് കത്ത് നൽകിയെന്നാണ് വാർത്ത.

ജംബോ കമ്മിറ്റികളും ഡിസിസികളും പിരിച്ചു വിടണമെന്ന് കത്തിൽ പറയുന്നു. കെഎസ് യുവിന്റേയും യൂത്ത് കോൺഗ്രസിന്റെയും സംസ്ഥാന കമ്മിറ്റികൾ പിരിച്ചു വിടണമെന്ന ആവശ്യവും കത്തിലുണ്ട്. നിയമസഭാ തിരഞ്ഞെടുപ്പിലെ തോൽവിക്ക് ശേഷം നേതൃമാറ്റം സംബന്ധിച്ച് കോൺഗ്രസിൽ പരക്കെ ആവശ്യം ഉയരുന്നുണ്ടായിരുന്നു. ഹൈബി ഈഡനെ പോലുള്ള യുവ നേതാക്കൾ കെപിസിസി പ്രസിഡന്റിനെതിരെ പരസ്യമായി മുന്നോട്ട് വന്നിരുന്നു.

Read Also: കോവിഡ് വാക്സിൻ പാഴാക്കൽ കുറച്ച്, കൂടുതൽ പേർക്ക് നൽകി കേരളവും ആന്ധ്രയും

എന്നാൽ നേതൃമാറ്റം സംബന്ധിച്ച ചർച്ചകളിലേക്ക് കോൺഗ്രസ് ഇതുവരെ കടന്നിട്ടില്ല എന്നാണ് മനസിലാകുന്നത്. കഴിഞ്ഞ ദിവസം ചേർന്ന രാഷ്ട്രീയ കാര്യസമിതി നേതൃമാറ്റം ആലോചിച്ച ശേഷം പതിയെ മതി എന്ന നിലപാടാണ് സ്വീകരിച്ചത്. ഈ സാഹചര്യത്തിലാണ് യൂത്ത് കോൺഗ്രസിന്റെ ആവശ്യം. പാർട്ടിയുടെ നിലനില്പിനായി അടിയന്തരമായി നടപടി കൈക്കൊള്ളണമെന്ന് കത്തിൽ പറയുന്നു.

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Youth congress send letter to sonia gandhi asking to replace kpcc president and opposition leader

Next Story
കോവിഡ് വാക്സിൻ പാഴാക്കൽ കുറച്ച്, കൂടുതൽ പേർക്ക് നൽകി കേരളവും ആന്ധ്രയുംcovid19, കോവിഡ് 19, coronavirus, കൊറോണ വൈറസ്, covid 19 vaccine, കോവിഡ് 19 വാക്സിൻ, corona virus vaccine, കൊറോണ വൈറസ് വാക്സിൻ, covid 19 vaccine kerala, കോവിഡ് 19 വാക്സിൻ കേരളം, covid 19 vaccine proudction kerala, കോവിഡ് 19 വാക്സിൻ ഉത്പാദനം കേരളം, ksdp, കെഎസ്‌ഡിപി, ep jayarajan, ഇപി ജയരാജൻ, ie malayalam, ഐഇ മലയാളം
The moderation of comments is automated and not cleared manually by malayalam.indianexpress.com