ഇടത് എംഎൽഎയ്ക്കെതിരെ യൂത്ത് കോൺഗ്രസ് പ്രതിഷേധം. ഉടുതുണിയുരിഞ്ഞാണ് കൊല്ലം കുന്നത്തൂർ എംഎൽഎ കോവൂർ കുഞ്ഞുമോനെതിരെ യൂത്ത് കോൺഗ്രസ് പ്രതിഷേധിച്ചത്.
യുഡിഎഫുകാരുടെ മുണ്ട് നീക്കിയാൽ കാവി നിക്കർ കാണാമെന്ന എംഎൽഎയുടെ പരാമർശത്തിനെതിരെയാണ് യൂത്ത് കോൺഗ്രസ് പ്രതിഷേധിച്ചത്. നിയമസഭയിലാണ് കോവൂർ കുഞ്ഞുമോൻ എംഎൽഎ ഈ പരാമർശം നടത്തിയത്.
എംഎൽഎയുടെ കാർ തടഞ്ഞുനിർത്തി യൂത്ത് കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധിക്കുകയായിരുന്നു. പ്രതിഷേധത്തിൽ അണിനിരന്ന ഏതാനും പ്രവർത്തകർ എംഎൽഎയുടെ മുൻപിൽ ഉടുമുണ്ടഴിച്ച് പ്രതിഷേധിച്ചു. പൊലീസ് ഇടപെട്ടാണ് പ്രതിഷേധക്കാരെ നീക്കിയത്. ശാസ്താംകോട്ട പൊലീസ് പ്രതിഷേധക്കാർക്കെതിരെ കേസെടുത്തിട്ടുണ്ട്.
Kerala Weather Alert: സെപ്റ്റംബർ 17 വരെ മഴ; തൊട്ടുപിന്നാലെ അടുത്ത ന്യൂനമർദം, ജാഗ്രതാ നിർദേശം