കാവി നിക്കർ പരാമർശം: എംഎൽഎയ്‌ക്ക് മുൻപിൽ യൂത്ത് കോൺഗ്രസ് പ്രതിഷേധം

യുഡിഎഫുകാരുടെ മുണ്ട് നീക്കിയാൽ കാവി നിക്കർ കാണാമെന്ന എംഎൽഎയുടെ പരാമർശത്തിനെതിരെയാണ് യൂത്ത് കോൺഗ്രസ് പ്രതിഷേധിച്ചത്

ഇടത് എംഎൽഎയ്‌ക്കെതിരെ യൂത്ത് കോൺഗ്രസ് പ്രതിഷേധം. ഉടുതുണിയുരിഞ്ഞാണ് കൊല്ലം കുന്നത്തൂർ എംഎൽഎ കോവൂർ കുഞ്ഞുമോനെതിരെ യൂത്ത് കോൺഗ്രസ് പ്രതിഷേധിച്ചത്.

Read Also: പാട്ട് സീനുകളിൽ സുന്ദരികളായ നായികമാരെ എടുത്തുപൊക്കാൻ സാധിച്ചിരുന്നില്ല; കൈവേദനയെ കുറിച്ച് ചാക്കോച്ചന്‍

യുഡിഎഫുകാരുടെ മുണ്ട് നീക്കിയാൽ കാവി നിക്കർ കാണാമെന്ന എംഎൽഎയുടെ പരാമർശത്തിനെതിരെയാണ് യൂത്ത് കോൺഗ്രസ് പ്രതിഷേധിച്ചത്. നിയമസഭയിലാണ് കോവൂർ കുഞ്ഞുമോൻ എംഎൽഎ ഈ പരാമർശം നടത്തിയത്.

എംഎൽഎയുടെ കാർ തടഞ്ഞുനിർത്തി യൂത്ത് കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധിക്കുകയായിരുന്നു. പ്രതിഷേധത്തിൽ അണിനിരന്ന ഏതാനും പ്രവർത്തകർ എംഎൽഎയുടെ മുൻപിൽ ഉടുമുണ്ടഴിച്ച് പ്രതിഷേധിച്ചു. പൊലീസ് ഇടപെട്ടാണ് പ്രതിഷേധക്കാരെ നീക്കിയത്. ശാസ്‌താംകോട്ട പൊലീസ് പ്രതിഷേധക്കാർക്കെതിരെ കേസെടുത്തിട്ടുണ്ട്.

Kerala Weather Alert: സെപ്‌റ്റംബർ 17 വരെ മഴ; തൊട്ടുപിന്നാലെ അടുത്ത ന്യൂനമർദം, ജാഗ്രതാ നിർദേശം

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Youth congress protest against ldf mla

Next Story
ആ കെട്ടിടം, ഒരു പ്രേതാലയമായി അവിടെ കിടക്കണം
The moderation of comments is automated and not cleared manually by malayalam.indianexpress.com