Latest News
UEFA EURO 2020: കരുത്തന്മാരുടെ പോരാട്ടത്തില്‍ ഫ്രാന്‍സ്
സംസ്ഥാനത്ത് ലോക്ക്ഡൗണ് ഇളവുകള്‍ നാളെ മുതല്‍
സംസ്ഥാനത്ത് മഴ ശക്തം; ജലനിരപ്പ് ഉയരുന്ന പ്രദേശങ്ങളില്‍ ജാഗ്രതാ നിര്‍ദേശം
കോവിഡ് മരണങ്ങളില്‍ 21 ശതമാനവും തിരുവനന്തപുരത്ത്
രാജ്യത്ത് 62,224 പുതിയ കേസുകള്‍; 2,542 മരണം

കല്യോട്ട് എത്തിയ സിപിഎം നേതാക്കളെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തടഞ്ഞു

കരുണാകരന്‍ എംപി, കെ.കുഞ്ഞിരാമന്‍ എംഎല്‍എ, മുന്‍ എംഎല്‍എ കെ.വി.കുഞ്ഞിരാമന്‍ എന്നിവരടങ്ങിയ സംഘത്തെയാണ് കല്യോട്ട് വച്ച് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തടഞ്ഞത്

cpm, kasargod, youth congress,kripesh, ie malayalam, സിപിഎം, യൂത്ത് കോണ്‍ഗ്രസ്, കൃപേഷ്, കാസർഗോഡ്, ഐഇ മലയാളം

കാസര്‍ഗോഡ്: പെരിയയില്‍ തകര്‍ക്കപ്പെട്ട സിപിഎം പ്രവര്‍ത്തകരുടെ വീടുകളും സ്ഥാപനങ്ങളും സന്ദര്‍ശിക്കാനെത്തിയ നേതാക്കളെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തടഞ്ഞു. കരുണാകരന്‍ എംപി, കെ.കുഞ്ഞിരാമന്‍ എംഎല്‍എ, മുന്‍ എംഎല്‍എ കെ.വി.കുഞ്ഞിരാമന്‍ എന്നിവരടങ്ങിയ സംഘത്തെയാണ് കല്യോട്ട് വച്ച് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തടഞ്ഞത്.

രാവിലെ ഒമ്പത് മണിയോടെയാണ് സിപിഎം നേതാക്കള്‍ സ്ഥലത്തെത്തുന്നത്. അപ്പോഴേക്കും യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രതിഷേധവുമായി രംഗത്തെത്തുകയായിരുന്നു. സിപിഎം നേതാക്കള്‍ കല്യോട്ട് ജംങ്ഷനിലെത്തിയതോടെ കുപിതരായ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ആരും ഇങ്ങോട്ട് വരേണ്ടെന്ന് പറഞ്ഞാണ് പ്രതിഷേധിച്ചത്. പൊലീസ് ഇടപെട്ട് പ്രതിഷേധക്കാരെ മാറ്റി.

റോഡിന് കുറുകെ കിടന്നും യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചു. പൊലീസിന്റെ സംയമനത്തോടെയുള്ള ഇടപെടലാണ് സംഘര്‍ഷം ഒഴിവാക്കിയത്. കോണ്‍ഗ്രസിന് സ്വാധീനമുള്ള മേഖലയാണിത്. സിപിഎം നേതാക്കളെത്തിയ സ്ഥലത്തു നിന്നും അരകിലോമീറ്റര്‍ മാത്രം അകലെയാണ് കൊല്ലപ്പെട്ട കൃപേഷിന്റെ വീട്.

നേരത്തെ കല്യോട്ടുള്ള സിപിഎം പ്രവര്‍ത്തകരുടെ വീടുകള്‍ക്കും സ്ഥാപനങ്ങള്‍ക്കും നേരെ ആക്രമണമുണ്ടായിരുന്നു. ഇവിടം സന്ദര്‍ശിക്കാനായിരുന്നു സിപിഎം നേതാക്കളെത്തിയത്.

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Youth congress protest against cpm leader in kallyot

Next Story
Kerala Karunya Lottery KR 384 Result Today: കാരുണ്യ KR 384 ഭാഗ്യക്കുറിയുടെ ഫലം പ്രഖ്യാപിച്ചുkerala lottery result, kerala lottery result today, kerala lottery results, karunya plus lottery, karunya plus lottery result, kn251, kn251 lottery result, karunya plus lottery kn 251 result, kerala lottery result kn 251, kerala lottery result kn 251 today, kerala lottery result today, kerala lottery result today karunyaplus, kerala lottery result karunya plus, kerala lottery result karunya plus kn 251, karunya plus lottery kn 251 result today, karunya pluslottery kn 251 result today live, ie malayalam, കേരള ലോട്ടറി, കാരുണ്യ പ്ലസ്, കാരുണ്യ ലോട്ടറി, ഐഇ മലയാളം
The moderation of comments is automated and not cleared manually by malayalam.indianexpress.com