തൃശൂർ: മുഖ്യമന്ത്രി പിണറായി വിജയന്റെ കഴുത്തിൽ കത്തി വയ്ക്കാൻ തയ്യാറാകുമെന്ന് യൂത്ത് കോൺഗ്രസ് നേതാവ് ബാലു കനാൽ. തൃശ്ശൂർ പാർലമെന്റ് മണ്ഡലം സെക്രട്ടറിയായ ബാലു, പെരിയ ഇരട്ടക്കൊലക്കേസിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ടുളള ഉപവാസത്തിനിടെയാണ് ഭീഷണി പ്രസംഗം നടത്തിയത്.

“യൂത്ത് കോൺഗ്രസ് മുന്നിട്ടിറങ്ങിയാലേ ഈ നാട്ടിലെ കൊലപാതകങ്ങൾ അവസാനിക്കൂ എങ്കിൽ ഞങ്ങൾ വീണ്ടും വീണ്ടും ആവർത്തിക്കുന്നു, പിണറായി വിജയന്റെ കഴുത്തിൽ കത്തി വയ്ക്കാൻ യൂത്ത് കോൺഗ്രസ് തയാറാകും” എന്നാണ് ബാലു പ്രസംഗത്തിൽ പറഞ്ഞതായി ആരോപണം ഉയർന്നിരിക്കുന്നത്.

പ്രസംഗത്തിനെതിരെ യൂത്ത് കോൺഗ്രസ് ജില്ലാ നേതൃത്വത്തിലെ ഒരു വിഭാഗം ഡിവൈഎഫ്ഐയും രംഗത്ത് വന്നിട്ടുണ്ട്. കൃപേഷ്, ശരത് ലാൽ എന്നീ യൂത്ത് കോൺഗ്രസ് പ്രവർത്തകരാണ് കാസർഗോഡ് ജില്ലയിലെ പെരിയക്കടുത്ത് കല്യോട്ട് അക്രമി സംഘത്തിന്റെ ആക്രമണത്തിൽ മരിച്ചത്. സംഭവത്തിൽ സിപിഎം ലോക്കൽ കമ്മിറ്റിയംഗം പീതാംബരനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. പീതാംബരനെ പിന്നീട് പാർട്ടിയിൽ നിന്ന് പുറത്താക്കി.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.