scorecardresearch

ലൈം​ഗികാതിക്രമമെന്ന ആരോപണത്തെ തുടർന്ന് യുവാവിന്റെ ആത്മഹത്യ; യുവതിക്കെതിരെ നിയമനടപടിക്ക് കുടുംബം

സാമൂഹിക മാധ്യമങ്ങളിലെ യുവതിയുടെ ആരോപണം ദീപകിനെ മാനസികമായി തകര്‍ത്തെന്നും ഇതാണ് മരണത്തിലേക്ക് നയിച്ചതെന്നുമാണ് ബന്ധുക്കളുടെ ആരോപണം

സാമൂഹിക മാധ്യമങ്ങളിലെ യുവതിയുടെ ആരോപണം ദീപകിനെ മാനസികമായി തകര്‍ത്തെന്നും ഇതാണ് മരണത്തിലേക്ക് നയിച്ചതെന്നുമാണ് ബന്ധുക്കളുടെ ആരോപണം

author-image
WebDesk
New Update
Deepak

ദീപക്

കോഴിക്കോട്: ബസിൽ ലൈംഗികാതിക്രമം നടത്തിയെന്ന വീഡിയോ സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചതിനുപിന്നാലെ യുവാവ് ജീവനൊടുക്കിയ സംഭവത്തിൽ നിയമനടപടിക്കൊരുങ്ങി കുടുംബം. വീഡിയോ പോസ്റ്റ് ചെയ്ത യുവതിക്കെതിരെ കേസുമായി മുന്നോട്ടുപോകാനാണ് കുടുംബത്തിന്റെ തീരുമാനം.

Advertisment

Also Read: കണ്ണൂരിൽ കുഞ്ഞിനെ കടൽഭിത്തിയിൽ എറിഞ്ഞു കൊന്ന കേസ്; വിധി ഇന്ന്

ദീപക് തെറ്റ് ചെയ്തിട്ടില്ല. യുവതിയുടെ പോസ്റ്റ്‌ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിച്ചതിനു പിന്നാലെ ദീപക് മനോവിഷമത്തിലായി. ഇതാണ് ആത്മഹത്യയിലേക്ക് നയിച്ചത്. തെറ്റായി ഒന്നും ചെയ്തിട്ടില്ലെന്ന് ദീപക് പറഞ്ഞിരുന്നു. ദീപക്കിന് നീതി കിട്ടാനായി ഏതറ്റം വരെയും പോകുമെന്ന് കുടുംബവും സുഹൃത്തുക്കളും ഏഷ്യാനെറ്റ്‌ ന്യൂസിനോട് വ്യക്തമാക്കി.

പയ്യന്നൂരില്‍ സ്വകാര്യ ബസില്‍ വെച്ച് ദീപക് ലൈംഗിക അതിക്രമം നടത്തിയെന്ന് കാട്ടി പൊതുപ്രവര്‍ത്തക കൂടിയായ യുവതി ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്ത ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങള്‍ വഴി വ്യാപകമായി പ്രചരിച്ചിരുന്നു. ഇതിനു പിന്നാലെയാണ് കോഴിക്കോട് ഗോവിന്ദപുരത്തെ വീട്ടില്‍ ദീപക്കിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. 

Also Read: സംസ്‌ഥാന സ്‌കൂൾ കലോത്സവം; സ്വർണക്കപ്പിൽ മുത്തമിട്ട് കണ്ണൂർ; രണ്ടാം സ്ഥാനത്ത് തൃശൂർ

സ്വകാര്യ കമ്പനിയിൽ മാർക്കറ്റിങ് എക്സിക്യുട്ടീവായ ദീപക്, ഔദ്യോഗിക ആവശ്യത്തിനായി പയ്യന്നൂരിൽ പോയപ്പോഴാണ് സംഭവം. അതേസമയം മോശമായ രീതിൽ സ്പർശിച്ചു എന്ന ആരോപണത്തിൽ ഉറച്ചുനിൽക്കുകയാണ് യുവതി. ഇക്കാര്യം അന്നുതന്നെ വടകര പൊലീസിനെ അറിയിച്ചതാണെന്നും യുവതി വ്യക്തമാക്കി. 

Also Read: കൈകോർക്കാൻ എൻ.എസ്.എസ്; വെള്ളാപ്പള്ളിക്കെതിരായ ആക്ഷേപങ്ങളിൽ അതൃപ്തിയുമായി സുകുമാരൻ നായർ

സാമൂഹിക മാധ്യമങ്ങളിലെ യുവതിയുടെ ആരോപണം ദീപകിനെ മാനസികമായി തകര്‍ത്തെന്നും ഇതാണ് മരണത്തിലേക്ക് നയിച്ചതെന്നുമാണ് ബന്ധുക്കളുടെ ആരോപണം. ദീപക് നിരപരാധിയാണെന്നും ഇക്കാര്യത്തിലുള്ള വിഷമം പങ്കുവെച്ചിരുന്നുവെന്നും സുഹൃത്തുക്കള്‍ പറഞ്ഞു. 

(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. അത്തരം ചിന്തകളുളളപ്പോള്‍ 'ദിശ' ഹെല്‍പ് ലൈനില്‍ വിളിക്കുക. Toll free helpline number: 1056, 0471-2552056).

Read More: ഇനി ഒളിച്ചിരിക്കില്ല, എന്നെ എല്ലാവരും കാണാനും കേൾക്കാനും ആഗ്രഹിക്കുന്നു: ബലാത്സംഗ കേസിലെ കന്യാസ്ത്രീയുടെ തുറന്നുപറച്ചിൽ

Suicide

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: