തൃ​ശൂ​ർ: ​എംഡിഎം​എ ലഹരിമരുന്നുമായി യു​വാ​വ് എ​ക്സൈ​സ്​ പി​ടി​യി​ൽ. വ​ര​ന്ത​ര​പ്പി​ള്ളി വേ​ലൂ​പാ​ടം സ്വ​ദേ​ശി കൊ​മ്പ​ത്തു വീ​ട്ടി​ൽ ഷെ​ഫി​യാ​ണ്​ (23) ര​ണ്ടു ഗ്രാം ​എംഡിഎംഎ (മെ​ത്ത​ലീ​ൻ ഡ​യോ​ക്സി മെ​ത്താ​ഫീ​റ്റ​മി​ൻ) എ​ന്ന മ​യ​ക്കു​മ​രു​ന്നു​മാ​യി പി​ടി​യി​ലാ​യ​ത്. ‘ഡേറ്റ് റേ​പ്പ് ഡ്ര​ഗ്’ എ​ന്നാണ് ഈ മയക്കുമരുന്ന് അറിയപ്പെടുന്നത്.

ബെം​ഗ​ളൂ​രു​വി​ൽ പഠിക്കുന്ന ഷെഫി മയക്കുമരുന്ന് വിതരണം ചെയ്യാറുണ്ടെന്ന് എക്സൈസിന് രഹസ്യ വിവരം ലഭിച്ചിരുന്നു. ഷെഫിയുടെ ഒരു സുഹൃത്താണ് എക്സൈസിന് വിവരം കൈമാറിയതെന്നാണ് അറിയുന്നത്. ഈ സുഹൃത്തിന്റെ സഹായത്തോടെ ഷെഫിയുടെ വാട്സ്ആപ് വിവരങ്ങള്‍ ചോർത്തി. ഇതിൽനിന്നും ഷെഫി തൃശൂരിലേക്ക് വരുന്നുണ്ടെന്ന് എക്സൈസിന് വിവരം ലഭിച്ചു.

Read More: വാട്സ്ആപ് ഗ്രൂപ്പ് കേന്ദ്രീകരിച്ച് കഞ്ചാവ് വില്‍പന; നാല് പേര്‍ പിടിയില്‍, അഡ്മിന്‍ ഓടി രക്ഷപ്പെട്ടു

മണ്ണൂത്തിയില്‍ പ്രതി എത്തിയപ്പോഴാണ് എക്സൈസ് നാടകീയമായി പിടികൂടി പരിശോധന നടത്തിയത്. ഗ്രാ​മി​ന് 5000 രൂ​പ ന​ൽ​കി​യാ​ണ് ബെംഗളൂരു​​വി​ൽ​നി​ന്ന്​ മ​യ​ക്കു​മ​രു​ന്ന് വാ​ങ്ങി​യ​തെ​ന്നും ഒ​രു ഗ്രാം 60​ല​ധി​കം പേ​ർ​ക്ക് ഉ​പ​യോ​ഗി​ക്കാ​മെ​ന്നും ഒരാൾക്ക് ഉ​പ​യോ​ഗി​ക്കാ​ൻ 500രൂ​പ വീ​തം ഈ​ടാ​ക്കാ​റു​ണ്ടെ​ന്നും പ്ര​തി പ​റ​ഞ്ഞു. ‘മാ​ർ​ളി അ​ങ്കി​ൾ’ എ​ന്ന വി​ളി​പ്പേ​രു​ള്ള നൈ​ജീ​രി​യ​ക്കാ​ര​ൻ ബെ​ഞ്ചി​മി​ൻ ബ്രൂ​ണോ എ​ന്ന​യാ​ളാ​ണ്​ മ​യ​ക്കു​മ​രു​ന്ന് വി​ത​ര​ണം ചെ​യ്യു​ന്ന​ത് എ​ന്നാ​ണ് പ്ര​തി പ​റ​ഞ്ഞ​ത്.

ലോ​ക​ത്തെ ഏ​റ്റ​വും വി​ല​യേ​റി​യ ‘ന്യൂ ​ജെ​ൻ’ മ​യ​ക്കു​മ​രു​ന്നു​ക​ളി​ലൊ​ന്നാ​ണ് എംഡിഎംഎ. ‘ഡേറ്റ് റേപ്പ് ഡ്രഗ്’ വിഭാഗത്തില്‍ പെടുന്ന ഇത്തരം മയക്കുമരുന്നുകള്‍ ലൈംഗികമായി പീഡിപ്പിക്കാനായി ഉപയോഗിക്കാറുണ്ട്. ശീതള പാനീയത്തിലോ വെളളത്തിലോ ചേര്‍ത്ത് നല്‍കുന്ന മയക്കുമരുന്നുകള്‍ കുടിക്കുന്നയാള്‍ക്ക് എന്താണ് സംഭവിക്കുന്നതെന്ന് മനസിലാകാതെ ആശയക്കുഴപ്പത്തിലാകും. നിരവധി കേസുകള്‍ ഇത്തരത്തില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.