പരിയാരം​​: കാസർഗോഡ് പൊലീസ് മർദ്ദനത്തേത്തുടർന്ന് യുവാവ് കൊല്ലപ്പെട്ടതായി പരാതി. കാസർഗോഡ് ചൗക്കിയിലാണ് സംഭവം. ഇന്ന് വൈകിട്ടോടെയാണ് ഓട്ടോറിക്ഷ ഡ്രൈവറായ സന്ദീപിനെ പൊലീസ് കസ്റ്റഡിയിൽ എടുത്തത്. പരസ്യമദ്യാപനം നടത്തി എന്നാരോപിച്ചാണ് സന്ദീപിനെ കസ്റ്റഡിയിൽ എടുത്തത്. സന്ദീപിനൊപ്പമുണ്ടായിരുന്ന 3 പേർ പൊലീസിനെ കണ്ടതോടെ ഓടുകയായിരുന്നു.

പൊലീസ് വാഹനത്തിൽ വെച്ചാണ് സന്ദീപിനെ മർദ്ദിച്ചതെന്നും വെള്ളം പോലും നൽകിയില്ല എന്നും സന്ദീപിന്റെ സഹോദരൻ ആരോപിച്ചു. പൊലീസ് മർദ്ദനത്തേ തുടർന്നാണ് സന്ദീപ് മരിച്ചതെന്നും സഹോദരൻ ദീപക് മാധ്യമങ്ങളോട് പറഞ്ഞു. മരിച്ച സന്ദീപിന്റെ മൃതദ്ദേഹം കാസർഗോഡ് ജനറൽ ആശുപത്രിയിൽ നിന്നും പരിയാരം മെഡിക്കൽ കോളേജിലേക്ക് മാറ്റിയിട്ടുണ്ട്.

മരണത്തിൽ പ്രതിഷേധിച്ച് ശനിയാഴ്ച കാസർകോട് നിയോജകമണ്ഡലത്തിൽ ബി ജെ പി ഹർത്താലിന് ആഹ്വാനം ചെയ്തു. യുവാവ് പൊലീസ് കസ്റ്റഡിയിൽ മരിക്കാനിടയായതിനെ കുറിച്ച് ഡി വൈ എസ് പി അന്വേഷണം നടത്തും. സംഭവത്തെ തുടർന്ന്  എസ് ഐ, കെ. അജിത് കുമാറിനെ   എ. ആർ. ക്യാംപിലേയ്ക്ക് മാറ്റി.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ