കൊച്ചി: സെല്‍ഫി വീഡീയോകളിലൂടെ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടിയ തൃശൂര്‍ പെരുമ്പിലാവ് സ്വദേശി നസീഹ് അഷ്‌റഫിനെ പൊലീസ് അറസ്റ്റ് ചെയ്തു. എന്നാല്‍ അറസ്റ്റ് ചെയ്തതായി പൊലീസ് സ്ഥിരീകരിച്ചിട്ടില്ല. മോഹന്‍ലാലിനെയും ആന്റണി പെരുമ്പാവൂരിനെയും സമൂഹമാധ്യമങ്ങളിലൂടെ അപകീര്‍ത്തിപ്പെടുത്തിയതിനാണ് അറസ്റ്റ്. ആന്റണി പെരുമ്പാവൂര്‍ നല്‍കിയ പരാതിയിലാണ് പൊലീസ് നടപടി.

മോഹന്‍ലാലിനെതിരേയും ആന്റണിക്കെതിരേയും ഗുരുതര ആരോപണങ്ങളാണ് ഇയാൾ വീഡിയോയിലൂടെ ഉന്നയിച്ചത്. പെരുമ്പാവൂരിൽ ആന്റണി പെരുമ്പാവൂർ അന്യ സംസ്ഥാന തൊഴിലാളികൾക്കായി വാണിഭ ക്യാമ്പുകൾ നടത്തുന്നുണ്ടെന്നും വീഡിയോയിൽ ആരൊപ്പിക്കുന്നു. ഫേസ്‌ബുക്കിലും യുടൂബിലും അപ്ലോഡ് ചെയ്തിരിക്കുന്ന 4.50 മിനിറ്റ് ദൈർഘ്യമുള്ള വീഡിയോയിലൂടെയാണ് ആരോപണം ഉന്നയിച്ചത്.

ലക്ഷങ്ങൾ വില മതിക്കുന്ന കച്ചവടം 200ഓളം വീടുകൾ കേന്ദ്രീകരിച്ച് നടക്കുന്നു. ഇതിന് പിന്നിൽ മോഹൻലാൽ ആണ്. അദ്ദേഹത്തിന്റെ ബിസിനസ് പങ്കാളിയായ ആന്റണി പെരുമ്പാവൂർ ആണെന്നും പറയുന്നു. ഇതിന് പിന്നിൽ ആൻണിയാണ്. അല്ലെങ്കിൽ ആന്റണിയുടെ മാഫിയയിൽ ബന്ധപ്പെട്ട ആളുകളാണെന്നും നസീഹ് പറയുന്നു. ഒരു മാസത്തിനകം പെരുമ്പാവൂരിനെ പൊലീസ് വൃത്തിയാക്കണം. അല്ലെങ്കിൽ ഞാൻ ഞാൻ രംഗത്തിറങ്ങും. എല്ലാം വ്യത്തിയാക്കുമെന്നും ഇയാള്‍ പറഞ്ഞു. പൊലീസ് ഇക്കാര്യത്തിൽ വേണ്ടത് ചെയ്തില്ലെങ്കിൽ വി എസ് അച്യുതാനന്ദൻ ചെയ്തതു പോലെ എല്ലാം ഇടിച്ചു നിരത്തുമെന്നും വീഡിയോയില്‍ പറഞ്ഞു.

നേരത്തേ തിരുവന്തപുരം യൂണിവേഴ്‌സിറ്റി കോളേജ് ക്യാംപസില്‍ എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ സദാചാരഗുണ്ടായിസം നടത്തിയെന്ന വാര്‍ത്തയെത്തുടര്‍ന്ന് നസീഹ് പോസ്റ്റ് ചെയ്ത സെല്‍ഫി വീഡിയോ വൈറലായിരുന്നു. എസ്എഫ്‌ഐ പ്രവര്‍ത്തകരേയും സംഘടനയേയും രൂക്ഷമായി വിമര്‍ശിച്ചും വെല്ലുവിളിച്ചും നസീഹ് പോസ്റ്റ് ചെയ്ത വീഡിയോയെ എതിര്‍ത്തും അനുകൂലിച്ചും നിരവധി പേര്‍ രംഗത്തെത്തുകയും ചെയ്തു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ