/indian-express-malayalam/media/media_files/2025/08/24/crime-2025-08-24-13-25-19.jpg)
പ്രതീകാത്മക ചിത്രം
പത്തനംതിട്ട: ഹണിട്രാപ്പിൽ കുടുങ്ങിയ യുവാക്കൾക്ക് നേരെ അതിക്രൂര പീഡനം. യുവാക്കളെ കെട്ടിതൂക്കി മർദിച്ചതിന് പിന്നാലെ ജനനേന്ദ്രിയത്തിൽ സ്റ്റാപ്ലർ അടിച്ചു. സംഭവത്തിൽ യുവ ദമ്പതികളെ ആറന്മുള പൊലീസ് അറസ്റ്റ് ചെയ്തു.
Also Read:ആഗോള അയ്യപ്പ സംഗമം തടയണം; സുപ്രിം കോടതിയിൽ ഹർജി
പത്തനംതിട്ട ചരൽകുന്നിലാണ് സംഭവം നടന്നത്. യുവാക്കളോട് ക്രൂരത നടത്തിയത് യുവ ദമ്പതികളായ ജയേഷ്, ഭാര്യ രശ്മി എന്നിവരാണ്. പ്രതികൾ സൈക്കോ മനോനിലയുള്ളവരെന്ന് പൊലീസ് പറഞ്ഞു.
Also Read:നിയമസഭാ സമ്മേളനത്തിന് നാളെ തുടക്കം; രാഹുൽ മാങ്കൂട്ടത്തിലിന് പ്രത്യേക ഇരിപ്പിടം
ആലപ്പുഴ, റാന്നി എന്നിവിടങ്ങളിൽ നിന്നുള്ള യുവാക്കളാണ് ഹണി ട്രാപ്പിന് ഇരയായത്. ഇരുവരെയും പ്രണയം നടിച്ചാണ് രശ്മി വീട്ടിലേക്ക് വിളിച്ചുവരുത്തിയത്. വ്യത്യസ്ത ദിവസങ്ങളിലാണ് യുവാക്കള്‍ ആക്രമണത്തിന് ഇരയായതെന്നും പൊലീസ് പറയുന്നു. ഈ മാസം ഒന്നാം തീയതിയാണ് ആലപ്പുഴ സ്വദേശിയായ യുവാവ് മര്‍ദനത്തിന് ഇരയായത്. തിരുവോണ ദിവസമാണ് റാന്നി സ്വദേശി ദമ്പതികളുടെ പീഡനത്തിന് ഇരയായത്. ഭര്‍ത്താവ് ജയേഷ് ആണ് ഇരുവരെയും വീട്ടിലെത്തിച്ചത്.
Also Read:ഇന്ന് അഷ്ടമി രോഹിണി; നാടെങ്ങും വിപുലമായ ആഘോഷം
യുവാക്കളുടെ ജനനേന്ദ്രിയത്തിൽ സ്റ്റാപ്ലര്‍ അടിച്ചെന്നും കെട്ടിത്തൂക്കിയിട്ട് അതിക്രൂരമായി മര്‍ദിച്ചെന്നും എഫ്ഐആറിലുണ്ട്. റാന്നി സ്വദേശിയുടെ ജനനേന്ദ്രയത്തിൽ 23 സ്റ്റാപ്ലർ പിന്നുകളാണ് അടിച്ചത്. യുവതിയുമായി ലൈംഗിക ബന്ധത്തിൽ ഏര്‍പ്പെടുന്നതായി അഭിനയിച്ചശേഷം ഇതിന്‍റെ ദൃശ്യങ്ങള്‍ ഭർത്താവ് പകർത്തി. ഇതിന് ശേഷം ഇവരുടെ പണവും ഐഫോണും തട്ടിയെടുത്തു. തുടർന്ന് ക്രൂരമായി മർദിക്കുകയായിരുന്നു.
തളര്‍ന്നുവീണ യുവാവിനെ ആളൊഴിഞ്ഞ സ്ഥലത്തുകൊണ്ടുപോയി ഇവര്‍ ഉപേക്ഷിക്കുകയായിരുന്നു. നാട്ടുകാര്‍ ഇയാളെ ആശുപത്രിയിലെത്തിച്ചതോടെ നടത്തിയ പോലീസ് അന്വേഷണത്തിലാണ് വിവരം പുറത്തുവന്നത്. ആറൻമുള പോലീസ് രജിസ്റ്റർ ചെയ്ത കേസിൽ പ്രതികളെ ചോദ്യം ചെയ്തുവരികയാണ്.
Read More:സൈബർ ആക്രമണം; നടി റിനി ആൻ ജോർജ് പോലീസിൽ പരാതി നൽകി
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us