scorecardresearch

റാസല്‍ഖൈമയില്‍ കാര്‍ വിളക്കുകാലില്‍ ഇടിച്ച് കാസര്‍ഗോഡ് സ്വദേശിനി മരിച്ചു

ധനുമാസത്തിലെ തിരുവാതിര ആഘോഷിക്കാനായാണ് ഇവര്‍ ഷാര്‍ജയിലേക്ക് പോയിരുന്നത്

റാസല്‍ഖൈമ: ഭര്‍ത്താവ് ഓടിച്ച വാഹനം വിളക്കുകാലില്‍ ഇടിച്ചുണ്ടായ അപകടത്തില്‍ യുവതിക്ക് ദാരുണാന്ത്യം. ഞായറാഴ്ച പുലര്‍ച്ചെയാണ് അപകടമുണ്ടായത്. കാസര്‍ഗോഡ് സ്വദേശിനി ദിവ്യ പ്രവീണ്‍ (25) ആണ് മരണപ്പെട്ടത്. ഭര്‍ത്താവ് പ്രവീണും രണ്ട് വയസുകാരനായ മകനും പരുക്കേല്‍ക്കാതെ രക്ഷപ്പെട്ടു.

കറാനില്‍ റാക് കോര്‍ക്ക്വെയര്‍ പോര്‍ട്ടില്‍ ഹച്ചിസണ്‍ കമ്പനിയിലെ ഉദ്യോഗസ്ഥന്‍ ആണ് പ്രവീണ്‍. പ്രവീണാണ് കാര്‍ ഓടിച്ചിരുന്നത്. ഷാര്‍ജയില്‍ അവധി ആഘോഷിക്കാനായി പോയി തിരികെ വരുമ്പോഴാണ് അപകടം ഉണ്ടായത്. പുലര്‍ച്ചെ 1.45ഓടെ നിയന്ത്രണം വിട്ട വാഹനം വിളക്കുകാലില്‍ ഇടിക്കുകയായിരുന്നു.

മുന്‍ഭാഗത്തെ സീറ്റില്‍ ഇരിക്കുകയായിരുന്ന ദിവ്യ ആശുപത്രിയിലേക്ക് കൊണ്ടുപോവുന്ന വഴിയാണ് മരണപ്പെട്ടത്. ധനുമാസത്തിലെ തിരുവാതിര ആഘോഷിക്കാനായാണ് ഇവര്‍ ഷാര്‍ജയിലേക്ക് പോയത്. തിരുവാതിരയില്‍ ദിവ്യയും പങ്കെടുത്തിരുന്നു. കാസര്‍കോട് നീലേശ്വരം തുയ്യത്തില്ലം ശങ്കരന്‍ ഭട്ടതിരി-ജലജ ദമ്പതികളുടെ മകളാണ് ദിവ്യ. റാക് ഉബൈദുല്ല ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരുന്ന മൃതദേഹം നടപടികള്‍ പൂര്‍ത്തിയാക്കി ഇന്ന് നാട്ടിലെത്തിക്കും.

Stay updated with the latest news headlines and all the latest Kerala news download Indian Express Malayalam App.

Web Title: Young mum from kasargode dies in car accident