കോഴിക്കോട്: റെയിൽവേ സ്റ്റേഷനു സമീപം യുവാവ് കുത്തേറ്റു മരിച്ചു. പാറോപ്പടി സ്വദേശി ഫൈസലാണ് കുത്തേറ്റ് മരിച്ചത്. നരിക്കുനി സ്വദേശി ഷാനവാസാണ് കുത്തിയതെന്നാണ് പ്രാഥമിക വിവരം.
ഇവർ തമ്മിൽ വാക്കുതർക്കമുണ്ടാവുകയും തുടർന്ന് ഷാനവാസ് കത്തിയെടുത്തു കുത്തുകയായിരുന്നുവെന്നാണ് നിഗമനം. അടുത്ത സുഹൃത്തുക്കളായ ഇവർ മദ്യലഹരിയിൽ ആയിരുന്നു എന്നാണ് വിവരം.
സ്റ്റേഷനു സമീപത്തെ ഫുട്പാത്തിൽവച്ചാണ് സംഭവം. കുത്തിയയാൾ സ്റ്റേഷന്റെ മൂന്നാം പ്ലാറ്റ്ഫോമിലേക്ക് ഓടിക്കയറിയെങ്കിലും ഓട്ടോത്തൊഴിലാളികളും യാത്രക്കാരും ചേർന്ന് ഇയാളെ പിടികൂടി പൊലീസിലേൽപ്പിക്കുകയായിരുന്നു. ഫൈസലിന്റെ മൃതദേഹം ബീച്ച് ആശുപത്രിയിലേക്ക് മാറ്റി.
Also Read: ഇനി കെഎസ്ആർടിസി ദീർഘദൂര ബസുകൾ രാത്രിയിൽ ആവശ്യപ്പെടുന്നിടത്ത് നിർത്തില്ല