മ​ല​പ്പു​റം: മ​ല​പ്പു​റം പെ​രി​ന്ത​ൽ​മ​ണ്ണ​യി​ൽ യു​വാ​വ് വെ​ടി​യേ​റ്റു മരിച്ചു. മാ​ന​ത്തു​മം​ഗ​ലം സ്വ​ദേ​ശി മാ​സി​ൻ ആണ് കൊ​ല്ല​പ്പെ​ട്ട​ത്. ഇ​രു​പ​ത്തൊ​ന്നു​കാ​ര​നാ​ണ് മാസിൻ.

ക​ഴു​ത്തി​നു പി​ന്നി​ൽ വെ​ടി​യേ​റ്റ നി​ല​യി​ൽ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ച മാ​സി​ൻ പി​ന്നീ​ട് മ​രി​ക്കു​ക​യാ​യി​രു​ന്നു. യു​വാ​വി​നെ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ച​വ​ർ ആ​രെ​ന്നു വ്യ​ക്ത​മ​ല്ല. എ​യ​ർപിസ്റ്റലിൽ നി​ന്നാ​വ് യു​വാ​വി​ന് വെ​ടി​യേ​റ്റ​തെ​ന്നാ​ണു സൂ​ച​ന.

ആ​ശു​പ​ത്രി അ​ധി​കൃ​ത​ർ വി​വ​രം ന​ൽ​കി​യ​ത​നു​സ​രി​ച്ച് പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി. സം​ഭ​വ​ത്തി​ൽ ദു​രൂ​ഹ​ത​യു​ണ്ടെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ