തൃ​ശൂ​ർ: കൊ​ച്ചി​യി​ല്‍ ചി​കി​ത്സ​യി​ല്‍ ക​ഴി​യു​ന്ന നി​പ സം​ശ​യി​ക്കു​ന്ന രോ​ഗി​യു​ടെ കാ​ര്യ​ത്തി​ല്‍ വി​ശ​ദീ​ക​ര​ണ​വു​മാ​യി തൃ​ശൂ​ര്‍ ജി​ല്ലാ മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ. യു​വാ​വി​ന് പ​നി ബാ​ധി​ച്ച​ത് തൃ​ശൂരിൽ നി​ന്ന​ല്ലെ​ന്ന് ഡി​എം​ഒ മാ​ധ്യ​മ​ങ്ങ​ളോ​ട് പ​റ​ഞ്ഞു. യു​വാ​വും കൂ​ട്ട​രും നാ​ല് ദി​വ​സം തൃ​ശൂ​രി​ല്‍ താ​മ​സി​ച്ചി​രു​ന്നു. 22 പേ​രാ​ണ് ഇ​യാ​ളോ​ട് ഒ​പ്പം താ​മ​സി​ച്ചി​രു​ന്ന​ത്. ഇ​വ​രു​ടെ മു​ഴു​വ​ന്‍ വി​വ​ര​ങ്ങ​ളും ശേ​ഖ​രി​ച്ച് പ​രി​ശോ​ധി​ച്ചു. ആ​ര്‍​ക്കും ഇ​ത്ത​രം ല​ക്ഷ​ണ​ങ്ങ​ള്‍ ക​ണ്ടെ​ത്തി​യി​ല്ല. അ​തു​കൊ​ണ്ട് ത​ന്നെ ആ​ശ​ങ്ക​ക​ൾ​ക്കി​ട​യി​ല്ല- ഡി​എം​ഒ പ​റ​ഞ്ഞു.

യു​വാ​വി​ന് തൊ​ടു​പു​ഴ​യി​ല്‍ നി​ന്ന് വ​രു​മ്പോ​ള്‍ പ​നി​യു​ണ്ടാ​യി​രു​ന്നു. വൈ​റ​സ് ബാ​ധ​യു​ണ്ടെ​ങ്കി​ൽ ത​ന്നെ അ​ത് ബാ​ധി​ച്ച​ത് അ​വി​ടെ നി​ന്നാ​വാമെന്നും ഡി​എം​ഒ കൂ​ട്ടി​ച്ചേ​ർ​ത്തു. വി​ദ്യാ​ർ​ഥി പ​ഠി​ക്കു​ന്ന തൊ​ടു​പു​ഴ​യി​ലെ കോളേജ് നി​രീ​ക്ഷ​ണ​ത്തി​ലാ​ണെ​ന്ന് ഇ​ടു​ക്കി ഡി​എം​ഒ അ​റി​യി​ച്ചു. കോ​ളേജ് ര​ണ്ടു മാ​സ​മാ​യി വേ​ന​ല​വ​ധി​ക്ക് അ​ടി​ച്ചി​ട്ടി​രി​ക്കു​ക​യാ​യി​രു​ന്നു. ഈ ​കോളേ​ജി​നടു​ത്തു​ള്ള വീ​ട്ടി​ലാ​ണ് വി​ദ്യാ​ർ​ഥി​യും മ​റ്റ് അ​ഞ്ചു പേ​രും താ​മ​സി​ച്ചി​രു​ന്ന​തെ​ന്നും അ​ധി​കൃ​ത​ർ വ്യ​ക്ത​മാ​ക്കി.

Read More: നിപ വൈറസ്: പരിഭ്രാന്തരാകേണ്ട സാഹചര്യമില്ല; നാം സജ്ജരാണ്

ആലപ്പുഴയിലെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്നും ലഭിച്ച പരിശോധനാ ഫലത്തില്‍ യുവാവില്‍ വൈറസിന്റെ അംശം കണ്ടെത്തിയതായി പറയുന്നു. തുടര്‍ ചര്‍ച്ചകള്‍ക്കായി കൊച്ചിയില്‍ ആരോഗ്യ വകുപ്പിന്റെ ഉന്നതതല യോഗം നടക്കുകയാണ്. ആരോഗ്യ സെക്രട്ടറിയും ഡിഎച്ച്എസും യോഗത്തില്‍ പങ്കെടുക്കുന്നുണ്ട്.

എറണാകുളം മെഡിക്കൽ കോളേജിൽ ഐസൊലേറ്റഡ് വാർഡുകൾ തയ്യാറായിട്ടുണ്ടെന്നും വൈറസ് ബാധ ഉണ്ടെങ്കിൽ അതിനെ ചെറുക്കാൻ എല്ലാവിധ സജ്ജീകരണങ്ങളും ഒരുക്കിയിട്ടുണ്ടെന്നും ആരോഗ്യമന്ത്രി അറിയിച്ചു. കൂടുതൽ ചർച്ചകൾക്കായി ആരോഗ്യമന്ത്രി ഇന്ന് മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിക്കാഴ്ച നടത്തും.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.