scorecardresearch

Latest News

കോട്ടയത്ത് യുവാവിനെ തട്ടിക്കൊണ്ടുപോയി തല്ലിക്കൊന്ന് പൊലീസ് സ്റ്റേഷന് മുന്നിലിട്ടു; പ്രതി പിടിയിൽ

സംഭവത്തിൽ ഒരാളെ പൊലീസ് അറസ്റ്റ് ചെയ്തു

Young man, beaten to death, Kottayam, body left in front of Police station, യുവാവിനെ കൊലപ്പെടുത്തി, മൃതദേഹം പൊലീസ് സ്റ്റേഷന് മുന്നിൽ ഉപേക്ഷിച്ചു, kerala news, ie malayalam
പിടിയിലായ ജോമോൻ (ഇടത്ത്) കൊല്ലപ്പെട്ട ഷാൻ ബാബു (വലത്ത്)

കോട്ടയം: യുവാവിനെ തട്ടിക്കൊണ്ടുപോയി തല്ലിക്കൊന്ന് പൊലീസ് സ്‌റ്റേഷന് മുന്നിലിട്ടു. കോട്ടയം ഈസ്റ്റ് പൊലീസ് സ്‌റ്റേഷന് മുന്നിലാണ് സംഭവം. വിമലഗിരി സ്വദേശി ഷാന്‍ ബാബു (19) ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ ജോമോന്‍ കെ.ജോസ് എന്നയാളെ പൊലീസ് അറസ്റ്റ് ചെയ്തു. ഇയാൾ നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയാണ്.

ഇന്ന് പുലര്‍ച്ചെ നാല് മണിയോടെയായിരുന്നു സംഭവം. രാത്രി ഷാൻ ബാബുവിനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ ശേഷം മൃതദേഹവുമായി ഈസ്റ്റ് പൊലീസ് സ്‌റ്റേഷനിലെത്തുകയായിരുന്നു.

ഇന്നലെ രാത്രി ഒമ്പതരയ്ക്ക് സുഹൃത്തുക്കൾക്ക് ഒപ്പം ഷാൻ വിമലഗിരിയിൽ സംസാരിച്ചു നിൽക്കുമ്പോൾ ഓട്ടോയിലെത്തിയ ജോമോനും മറ്റു രണ്ടുപേരും ചേർന്ന് തട്ടിക്കൊണ്ടുപോവുകയായിരുന്നു. നിന്റെ ആരാണ് സൂര്യൻ എന്ന് ചോദിച്ചു കൊണ്ട് ബലമായി പിടിച്ചു കയറ്റി കൊണ്ടുപോവുകയായിരുന്നു എന്ന് സുഹുത്തുക്കൾ പറഞ്ഞു.

മകനെ കാണാതായതോടെ അമ്മ രാത്രി പൊലീസിൽ പരാതി നൽകിയിരുന്നു. തുടർന്ന് പൊലീസ് പരിശോധന ആരംഭിച്ചു മണിക്കൂറുകൾക്കകമാണ് ജോമോൻ ഷാനിനെയും ചുമലിലേറ്റി സ്റ്റേഷന് മുന്നിലെത്തിയത്. ഷാനിന്റെ മൃതദേഹം സ്റ്റേഷന് മുന്നിലിട്ട ശേഷം ‘ഞാൻ ഒരാളെ തീർത്തുവെന്ന്’ ജോമോൻ അലറുകയായിരുന്നു എന്നാണ് [പൊലീസ് പറയുന്നത്.

തുടർന്ന് ഇയാൾ ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും പൊലീസ് പിന്തുടർന്ന് പിടികൂടി. ഷാൻ ബാബുവിനെ ഉടൻ തന്നെ പൊലീസ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ നഷ്ടമായിരുന്നു. ജോമോൻ സംഭവസമയത്ത് ലഹരി ഉപയോഗിച്ചിരുന്നതായി പൊലീസ് കണ്ടെത്തിയിട്ടുണ്ട്.

സൂര്യൻ എന്ന ഷാൻ ബാബുവിന്റെ സുഹൃത്തുമായി ജോമോന് വൈരാഗ്യമുണ്ടായിരുന്നതായാണ് വിവരം. ഇതാണ് കൊലപതകത്തിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക നിഗമനം. നേരത്തെ ജോമോനെതിരെ കാപ്പ ചുമത്തി നാടുകടത്തിയിരുന്നു.

Also Read: കോവിഡ്: സ്കൂളുകളുടെ പ്രവർത്തനം ചർച്ച ചെയ്യാൻ ഇന്ന് ഉന്നതതല യോഗം

Stay updated with the latest news headlines and all the latest Kerala news download Indian Express Malayalam App.

Web Title: Young man beaten to death and body left in front of police station in kottayam