തൃശൂർ: യുവതിയുടെ നഗ്നചിത്രങ്ങൾ പ്രചരിപ്പിച്ച കേസിൽ തൃശൂർ സ്വദേശി അറസ്റ്റിൽ. മുൻ കാമുകിയുടെ നഗ്നചിത്രങ്ങൾ വാട്‌സാപ്പ് സ്റ്റാറ്റസാക്കി പ്രചരിപ്പിച്ച തൃശൂർ മുളങ്കുന്നത്തുകാവ് സ്വദേശി അനിൽ കുമാറാണ് പിടിയിലായത്. മുൻ കാമുകിയോടുള്ള പക മൂത്താണ് യുവാവ് നഗ്നചിത്രങ്ങൾ പ്രചരിപ്പിച്ചത്.

Read Also: ഉപയോഗശേഷം കുരു കവറിലിട്ടു മുളപ്പിച്ചു, അമ്മയെ തെറ്റിദ്ധരിപ്പിച്ചത് പച്ചക്കറി വിത്താണെന്ന് പറഞ്ഞ്; കഞ്ചാവ് വളർത്തിയ യുവാവ് പിടിയിൽ

ഇരിങ്ങാലക്കുട പൊലീസാണ് അനിൽ കുമാറിനെ അറസ്റ്റ് ചെയ്‌തത്. കുഴിക്കാട്ടുകൊണം സ്വദേശിയായ യുവതിയുമായി അനിൽ പ്രണയത്തിലായിരുന്നു. ഏറെനാളായി പ്രണയത്തിലായിരുന്ന ഇവർ മാസങ്ങളോളം ഒന്നിച്ചു താമസിച്ചിട്ടുണ്ട്. പിന്നീട് ചില അഭിപ്രായ വ്യത്യാസങ്ങൾ മൂലം യുവതി ഇയാളുമായുള്ള ബന്ധം ഉപേക്ഷിച്ചു. ഇതേ തുടർന്നുള്ള പക മൂത്താണ് അനിൽ കുമാർ യുവതിയുടെ നഗ്നചിത്രങ്ങൾ പ്രചരിപ്പിച്ചത്. യുവതിയുടെ ചിത്രങ്ങൾ വാട്‌സാപ്പ് സ്റ്റാറ്റസാക്കി ഇടുകയായിരുന്നു. യുവതി തന്നെയാണ് ഇയാൾക്കെതിരെ പൊലീസിൽ പരാതി നൽകിയത്.

Read Also: വീട്ടുമുറ്റത്ത് കഞ്ചാവ് വളർത്തി; ജമന്തിയാണെന്ന് പറഞ്ഞ് അമ്മയെ പറ്റിച്ചു

അതേസമയം, ഏട്ട് മാസങ്ങൾക്കു മുൻപ് മുളങ്കുന്നത്തുകാവിൽ ഒരു നഴ്‌സിനെ ആക്രമിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ പ്രതി കൂടിയാണ് അനിൽ കുമാർ. പിന്നീട് ജാമ്യമെടുത്ത് പുറത്തിറങ്ങുകയായിരുന്നു. ജാമ്യത്തിൽ തുടരവെയാണ് നഗ്നചിത്രങ്ങൾ പ്രചരിപ്പിച്ച കേസിൽ അറസ്റ്റിലാകുന്നത്. കോടതിയിൽ ഹാജരാക്കിയ ശേഷം പ്രതിയെ റിമാൻഡ് ചെയ്‌തു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.