/indian-express-malayalam/media/media_files/2025/12/07/lawyer-assault-case-2025-12-07-11-04-35.jpg)
ബെയ്‌ലിൻ ദാസ്
തിരുവനന്തപുരം: വഞ്ചിയൂർ കോടതിയിലെ യുവ അഭിഭാഷകയെ മർദിച്ച കേസിൽ പൊലീസ് കുറ്റപത്രം സമർപ്പിച്ചു. പ്രതിയായ സീനിയർ അഭിഭാഷകൻ ബെയ്‌ലിൻ ദാസിനെതിരെയാണ് വഞ്ചിയൂർ പൊലീസ് കുറ്റപത്രം സമർപ്പിച്ചത്. സ്ത്രീത്വത്തെ അപമാനിക്കൽ, കയ്യേറ്റം ചെയ്യൽ തുടങ്ങിയ കുറ്റങ്ങൾ ചുമത്തിയാണ് കുറ്റപത്രം സമർപ്പിച്ചതെന്നാണ് വിവരം.
കഴിഞ്ഞ മെയ് 13 നായിരുന്നു ജൂനിയർ അഭിഭാഷകയ്ക്ക് മർദനമേറ്റത്. വഞ്ചിയൂർ കോടതിയിലെ ജൂനിയർ അഭിഭാഷക ശ്യാമിലിയെയാണ് സീനിയർ അഭിഭാഷകനായ ബെയ്‌ലിൻ അതിക്രൂരമായി മർദിച്ചത്. വഞ്ചിയൂർ മഹാറാണി ബിൽഡിങ്ങിലുള്ള ഓഫീസിൽവെച്ചായിരുന്നു സംഭവം. ശ്യാമിലിയും അഭിഭാഷകനും തമ്മിൽ രാവിലെ തർക്കമുണ്ടായിരുന്നു. ഇതിനെ തുടർന്നാണ് യുവതിയെ മർദിച്ചതെന്നാണ് മർദനമുണ്ടായത്.
Also Read: 8 വർഷത്തെ നിയമയുദ്ധം; നടിയെ ആക്രമിച്ച കേസിൽ നാളെ അന്തിമ വിധി
മോപ് സ്റ്റിക് കൊണ്ട് ബെയ്‌ലിൻ മർദിച്ചുവെന്നാണ് ശ്യാമിലിയുടെ പരാതി. നിരവധി തവണ മർദിച്ചുവെന്നും മൂന്നാമത്തെ അടിക്കു ശേഷം ബോധം നഷ്ടപ്പെട്ടുവെന്നും യുവതി പരാതിയിൽ വിശദമാക്കി. അഭിഭാഷകന്റെ ഓഫീസിൽ സഹപ്രവർത്തകർ നോക്കി നിൽക്കെയായിരുന്നു ക്രൂരമർദനം. പിടിച്ച് നിർത്തി മുഖത്ത് കൈ കൊണ്ട് ആഞ്ഞടിക്കുകയായിരുന്നു. ഗർഭിണിയായിരിക്കെ വക്കീൽ ഓഫീസിനകത്ത് വെച്ച് നേരത്തെയും തന്നെ ബെയ്‌ലിൻ ദാസ് മർദിച്ചിരുന്നുവെന്നും അഭിഭാഷക വെളിപ്പെടുത്തിയിരുന്നു.
Also Read: രാഹുലിനെ കണ്ടെത്താൻ പുതിയ ക്രൈം ബ്രാഞ്ച് സംഘം; രണ്ടാമത്തെ കേസിൽ പരാതിക്കാരിയുടെ മൊഴി രേഖപ്പെടുത്തും
സംഭവത്തെ തുടർന്ന് ബെയ്‌ലിൻ ദാസിനെ ബാർ അസോസിയേഷൻ സസ്‌പെൻഡ് ചെയ്തിരുന്നു. ഒളിവിൽ പോയ ബെയലിൻ ദാസിനെ മൂന്നു ദിവസത്തിനു ശേഷം തുമ്പ പൊലീസ് ആയിരുന്നു പിടികൂടിയത്. പ്രതിക്ക് പിന്നീട് മൂന്നു ദിവസത്തെ ജയിൽ വാസത്തിനു ശേഷം തിരുവനന്തപുരം ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതി ജാമ്യം അനുവദിക്കുകയായിരുന്നു.
Read More: ഗോവയിൽ നിശാ ക്ലബ്ബിൽ വൻ തീപിടിത്തം; 23 പേർക്ക് ദാരുണാന്ത്യം
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us