കൊച്ചി: ഇളംകുളത്ത് യുവതിയെ കൊലപ്പെടുത്തി പ്ലാസ്റ്റിക്ക് കവറിലാക്കിയ സംഭവത്തില്‍ അന്വേഷണം ഊര്‍ജിതമാക്കി പൊലീസ്. യുവതിയുടെ ഭര്‍ത്താവെന്ന് സംശയിക്കപ്പെടുന്നയാള്ക്കായി തിരച്ചില്‍ ആരംഭിച്ചു. ഇന്നലെയാണ് മഹാരാഷ്ട്ര സ്വദേശിയായ ലക്ഷ്മിയെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. രാം ബഹദൂര്‍ എന്നയാളാണ് കൃത്യം നടത്തിയതെന്നാണ് പ്രാഥമിക നിഗമനം.
രാം ബഹദൂര്‍ സംസ്ഥാനം വിട്ടെന്നും വിവരമുണ്ട്. ഇന്നലെയാണ് ഇളംകുളത്തെ വാടകവീട്ടില്‍ നിന്ന് യുവതിയുടെ മൃതദേഹം കണ്ടെത്തിയത്. വീടിനുള്ളില്‍ നിന്ന് ദുര്‍ഗന്ധം വമിച്ചതോടെ വീട്ടുകാര്‍ പൊലീസിനെ അറിയിക്കുകയായിരുന്നു. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് മൃതദേഹം കണ്ടെടുത്തത്.
മൃതദേഹം തുണികള്‍ക്കൊണ്ട് വലിച്ചുമുറിക്കി പ്ലാസ്റ്റിക് കവറിലാക്കിയ നിലയിലായിരുന്നു. ഇന്‍ക്വസ്റ്റ് നടപടികള്‍ ഇന്ന് നടക്കും.
ഇരുവരും വാടകയ്ക്ക് വീട് എടുത്തപ്പോള്‍ ഐഡന്റിന്റി കാര്‍ഡൊന്നും നല്‍കിയിരുന്നില്ല. തിരിച്ചറിയല്‍ രേഖകളായി നല്കിയ അഡ്രസും മറ്റും വ്യാജമാണെന്നാണ് പൊലീസ് പറയുന്നത്. അതുകൊണ്ട് തന്നെ ഇരുവരുടേയും യഥാര്‍ത്ഥ പേരെന്താണെന്നും ഉറപ്പില്ല.
കുറച്ച് ദിവസമായി രണ്ട് പേരെയും വീടിന് പുറത്തേക്ക് കാണാറില്ലായിരുന്നെന്നും വീട്ടുകാര്‍ പറയുന്നു. നിലവില്‍ സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ചാണ് അന്വേഷണം പുരോഗമിക്കുന്നത്.