scorecardresearch
Latest News

യുവ സംവിധായകനെ റെയിൽവേ ട്രാക്കിൽ മരിച്ച നിലയിൽ കണ്ടെത്തി

ആദ്യ സിനിമയായ തഗ് ലൈഫിന്റെ റിലീസ് കാത്തിരിക്കെയാണ് അരുണിനെ മരിച്ച നിലയിൽ കണ്ടെത്തിയത്

Arun Varma, thug life director, found dead, iemalayalam

വടക്കാഞ്ചേരി: യുവസംവിധായകനെ റെയില്‍പ്പാളത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. അത്താണി മിണാലൂര്‍ നടുവില്‍ കോവിലകം രാജവര്‍മയുടെ മകന്‍ അരുണ്‍ വര്‍മ (27)യുടെ മൃതദേഹമാണ് അത്താണി ആനേടത്ത് മഹാവിഷ്ണു ശിവ ക്ഷേത്രത്തിന് പിന്‍ഭാഗത്തെ റെ യില്‍പ്പാളത്തില്‍ കണ്ടെത്തിയത്.

ആദ്യ സിനിമയായ തഗ് ലൈഫിന്റെ റിലീസ് കാത്തിരിക്കെയാണ് അരുണിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. ജൂലൈയിലായിരുന്നു സിനിമയുടെ റിലീസ് നിശ്ചയിച്ചിരുന്നത്. യുവ നടൻ ഷെയ്ൻ നിഗമിനെ കേന്ദ്ര കഥാപാത്രമാക്കിയാണ് തഗ് ലൈഫ് ഒരുങ്ങുന്നത്.

സിനിമയോട് ഏറെ അഭിനിവേശമുണ്ടായിരുന്ന അരുണ്‍ വര്‍മ നാലു വര്‍ഷമായി സംവിധാന സഹായിയായി പ്രവര്‍ത്തിച്ചിരുന്നു. ഒമർ ലുലു സംവിധാനം ചെയ്ത ഒരു അഡാറ് ലവ് എന്ന ചിത്രത്തിൽ ഒരു ചെറിയ വേഷത്തിൽ അരുൺ പ്രത്യക്ഷപ്പെട്ടിരുന്നു. വ്യാഴാഴ്ച രാത്രി അരുണ്‍ വര്‍മയെ കാണാതായിരുന്നു. ബന്ധുക്കളും നാട്ടുകാരും തിരച്ചില്‍ നടത്തുന്നതിനിടയിലാണ് മൃതദേഹം കണ്ടെത്തിയത്. വടക്കാഞ്ചേരി പോലീസ് സ്ഥലത്തെത്തി.

അമ്മ: ഇന്ദിരാ വര്‍മ. സഹോദരങ്ങള്‍: വിബിന്‍ വര്‍മ, അഞ്ജലി വര്‍മ. ശവസംസ്‌ക്കാരം ശനിയാഴ്ച രാവിലെ 10-ന് പാറമേക്കാവ് ശ്മശാനത്തില്‍.

Stay updated with the latest news headlines and all the latest Kerala news download Indian Express Malayalam App.

Web Title: Young film director arun varma found dead in railway track thug life