ത​ല​ശ്ശേ​രി: അ​മേ​രി​ക്ക​യി​ലെ കാ​ലി​ഫോ​ർ​ണി​യ​യി​ൽ സെ​ൽ​ഫി​യെ​ടു​ക്കു​ന്ന​തി​നി​ടെ കൊ​ക്ക​യി​ൽ വീ​ണാണ് മ​ല​യാ​ളി ദ​മ്പ​തി​ക​ൾ മ​രി​ച്ചത്. ത​ല​ശ്ശേ​രി ക​തി​രൂ​ർ ‘ഭാ​വു​ക’​ത്തി​ൽ വി​ഷ്ണു (29), ഭാ​ര്യ മീ​നാ​ക്ഷി (29) എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്. ട്ര​​ക്കി​ങ്ങി​നി​ടെ പ​ർ​വ​ത​നി​ര​ക​ളി​ൽ​നി​ന്നും സെ​ൽ​ഫി​യെ​ടു​ക്കു​ന്ന​തി​​നി​ടെ തെ​ന്നി​വീ​ണാ​ണ്​ അ​പ​ക​ട​മെ​ന്നാണ് ബന്ധുക്കള്‍ക്ക് ലഭിച്ച വിവരം. യോസാമിറ്റി നാഷണല്‍ പാര്‍ക്കില്‍ ട്രക്കിങ്ങിന് എത്തിയതായിരുന്നു ദമ്പതികള്‍. 3000 അടി ഉയരത്തില്‍ നിന്നാണ് ഇരുവരും വീണത്.

ഏറെ പ്രശസ്തമായ യോസാമിറ്റിയില്‍ ടാഫ്റ്റ് പോയിന്റ് എന്ന പാറക്കെട്ട് കമിതാക്കളുടെ ഇഷ്ട ഇടമാണ്. പല പ്രണയിനികളും ഇവിടെ വച്ച് പ്രണയാഭ്യര്‍ത്ഥനകളും വിവാഹാഭ്യര്‍ത്ഥനകളും നടത്തുന്നത് പതിവാണ്. കഴിഞ്ഞ ദിവസം ഇവിടെ നിന്നും മിഷിഗണ്‍കാരനായ മാത്യു ഡിപ്പല്‍ എന്ന ഫോട്ടോഗ്രാഫര്‍ ഒരു ചിത്രം പകര്‍ത്തിയിരുന്നു. യുവാവ് മുട്ടില്‍ ഇരുന്ന് യുവതിയോട് വിവാഹാഭ്യര്‍ത്ഥന നടത്തുന്ന ചിത്രം യാദൃശ്ചികമായി അദ്ദേഹം പകര്‍ത്തിയതായിരുന്നു.

തുടര്‍ന്ന് ആ ചിത്രത്തിലെ കമിതാക്കളെ തിരിച്ചറിയാനായി അദ്ദേഹം ഫെയ്സ്ബുക്കില്‍ പോസ്റ്റിടുകയും ചെയ്തു. രണ്ടാഴ്ചകള്‍ക്ക് ശേഷം ശനിയാഴ്ചയാണ് കമിതാക്കളെ അദ്ദേഹത്തിന് തിരിച്ചറിയാനായത്. ചാര്‍ലി, മെലിസ കമിതാക്കളായിരുന്നു ചിത്രത്തില്‍ ഉണ്ടായിരുന്നത്. ടാഫ്റ്റ് പോയന്റില്‍ വച്ച് തന്നെ വിവാഹാഭ്യര്‍ത്ഥനെ നടത്തണമെന്ന ചാര്‍ലിയുടെ ആഗ്രഹപ്രകാരമായിരുന്നു ഇരുവരും ഇവിടെ എത്തിയത്.

Also Read: ട്രെക്കിങ്ങിനിടെ സെല്‍ഫി എടുക്കാന്‍ ശ്രമം; കാല്‍വഴുതി കൊക്കയിലേക്ക് വീണ് മലയാളി ദമ്പതികള്‍

പല പ്രണയിനികളും ദമ്പതിമാരും ഈ സൂയിസൈഡ് പോയന്റിന് മുകളില്‍ വിവാഹ-പ്രണയാഭ്യര്‍ത്ഥനകള്‍  നടത്താന്‍ എത്താറുണ്ട്. അവധി ദിനം ആഘോഷിക്കാനായിരുന്നു അമേരിക്കയില്‍ ജോലി ചെയ്യുന്ന വിഷ്ണുവും മീനാക്ഷിയും ഇവിടെ എത്തിയത്. എന്നാല്‍ സെല്‍ഫി എടുക്കുന്നതിനിടെ കാല്‍തെറ്റി കൊക്കയിലേക്ക് പതിക്കുകയായിരുന്നു.

കീശയിൽനി​ന്ന്​ ല​ഭി​ച്ച തി​രി​ച്ച​റി​യ​ൽ കാ​ർ​ഡ്, ഡ്രൈ​വി​ങ് ലൈ​സ​ൻ​സ് എ​ന്നി​വ​യി​ൽ നി​ന്നാ​ണ് തി​രി​ച്ച​റി​ഞ്ഞ​ത്. മൃ​ത​ദേ​ഹം നാ​ട്ടി​ൽ കൊ​ണ്ടു​വ​രാ​നു​ള്ള ശ്ര​മ​ത്തി​ലാ​ണ് ബ​ന്ധു​ക്ക​ൾ. വി​ഷ്ണു കാ​ലി​ഫോ​ർ​ണി​യ​യി​ലെ സി​ഡ്‌​കോ സോ​ഫ്റ്റ്‌​വെ​യ​ർ ക​മ്പ​നി എ​ൻ​ജി​നീ​യ​റാ​ണ്. ബു​​ധ​​നാ​​ഴ്ച ഓ​​ഫി​​സി​​ൽ എത്താതായതോടെ സ​​ഹ​​പ്ര​​വ​​ര്‍​ത്ത​​ക​​ര്‍ അ​​ന്വേ​​ഷിച്ചപ്പോ​ഴാ​ണ് മ​​ര​​ണ​വി​​വ​​രം അ​റി​ഞ്ഞ​ത്. കയറ് കെട്ടി ഇറങ്ങിയാണ് താഴ്ചയില്‍ നിന്നും ഇരുവരുടേയും മൃതദേഹം മുകളിലെത്തിച്ചത്. ഇവിടെ ഈ വര്‍ഷം മാത്രം 10 പേരാണ് മരിച്ചിട്ടുളളത്. 6 പേര്‍ താഴ്ചയിലേക്ക് വീണും മറ്റുളളവര്‍ സ്വാഭാവികമായാണ് മരണപ്പെട്ടത്.

ക​തി​രൂ​ർ ശ്രേ​യ​സ് ഹോ​സ്പി​റ്റ​ലി​ലെ ഡോ. ​എം.​വി.വി​ശ്വ​നാ​ഥ്-​ഡോ. സി. സു​ഹാ​സി​നി ദ​മ്പ​തി​ക​ളു​​ടെ മ​ക​നാ​ണ് വി​ഷ്ണു. സ​ഹോ​ദ​ര​ൻ: ജി​ഷ്ണു. കോ​​ട്ട​​യം​ യൂ​നി​​യ​​ന്‍ ക്ല​​ബി​​നു​ സ​​മീ​​പ​​ത്തെ രാ​​മ​​മൂ​​ര്‍​ത്തി-​​ചി​​ത്ര ദ​​മ്പ​തി​​ക​​ളു​​ടെ മ​​ക​​ളാ​​ണ് മീ​​നാ​​ക്ഷി. ഇ​രു​വ​രും ചെ​ങ്ങ​ന്നൂ​രി​ലെ ഐഎ​ച്ച്ആ​ർഡി എ​ൻ​ജി​നീ​യ​റി​ങ് കോ​ളേജി​ൽ സ​ഹ​പാ​ഠി​ക​ളാ​യി​രു​ന്നു.

Get Malayalam News and latest news update from India and around the world. Stay updated with today's latest Kerala news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ