തൃശൂര്‍: ചാലക്കുടിയില്‍ അഞ്ചാം ക്ലാസുകാരനു സ്‌കൂളില്‍വച്ച് പാമ്പുകടിയേറ്റു. സിഎംഐ കാര്‍മല്‍ സ്‌കൂള്‍ വിദ്യാര്‍ഥി ചാലക്കുടി ഹൗസിങ് ബോര്‍ഡ് കോളനിയില്‍ കണ്ണനായ്ക്കല്‍ ജെറാള്‍ഡി(ഒന്‍പത്)നാണു പാമ്പുകടിയേറ്റത്.

അങ്കമാലിയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച കുട്ടിയുടെ ആരോഗ്യനില തൃപ്തികരമാണ്. കുട്ടിക്കു വിഷബാധയേറ്റിട്ടില്ലെന്നു പ്രാഥമിക രക്തപരിശോധനയില്‍ വ്യക്തമായെന്നാണ് ആശുപത്രി അധികൃതരില്‍നിന്നു ലഭിക്കുന്ന വിവരം.

സ്‌കൂള്‍ ഗ്രൗണ്ടില്‍വച്ചാണു കുട്ടിക്കു പാമ്പുകടിയേറ്റത്. വൈകിട്ടു മൂന്നേകാലിനാണു സംഭവം. അതിനിടെ, തൃശൂര്‍ ഒളരിയിലെ സ്‌കൂളില്‍ന്നിന്നു പാമ്പിനെ പിടികൂടി. പുസ്തകങ്ങള്‍ സൂക്ഷിച്ച മുറിയില്‍നിന്നാണ് അണലിയെ പിടികൂടിയത്.

Read Also: പാമ്പുകടിയേറ്റാൽ ഉടനടി ചെയ്യേണ്ടതെന്ത്?

വയനാട്ടിലെ ബത്തേരിയില്‍ അഞ്ചാം ക്ലാസ് വിദ്യാര്‍ഥി ഷഹ്‌ലഷെറിന്‍ ക്ലാസ് മുറിയില്‍വച്ച് പാമ്പുകടിയേറ്റതിനെത്തുടര്‍ന്ന് ഏതാനും ദിവസം മുന്‍പാണു മരിച്ചത്. ബത്തേരി ഗവ. സര്‍വജന ഹയര്‍ സെക്കന്‍ഡി സ്‌കൂള്‍ വിദ്യാര്‍ഥിയായ ഷഹ്ല യഥാസമയം ചികിത്സ കിട്ടാത്തതിനെത്തുടര്‍ന്നാണു മരിച്ചത്. സംഭവത്തില്‍ സ്‌കൂള്‍ പ്രൈമറി അധ്യാപകനെയും ചികിത്സ നല്‍കാത്ത ഡോക്ടറെയും സര്‍ക്കാര്‍ സസ്‌പെന്‍ഡ് ചെയ്തിരുന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.