തിരുവനന്തപുരം: തിരുവനന്തപുരം പത്മനാഭസ്വാമി ക്ഷേത്രത്തില്‍ പ്രവേശിക്കുന്നതിന് അനുമതി ആവശ്യപ്പെട്ടുകൊണ്ട് ഗായകന്‍ കെ.ജെ. യേശുദാസ് അപേക്ഷ നല്‍കി. ക്ഷേത്രം എക്സിക്യൂട്ടീവ് രതീശനാണ് അപേക്ഷ കൈമാറിയത്.

വിജയദശമി ദിവസമായ 30-ാം തിയതി ദര്‍ശനത്തിന് അനുവാദം നല്‍കണമെന്നാണ് ഇന്നലെ നല്‍കിയ അപേക്ഷയില്‍ ആവശ്യപ്പെട്ടിരിക്കുന്നത്. നാളെ ചേരുന്ന എക്സിക്യൂട്ടീവ് യോഗം ഇക്കാര്യത്തില്‍ തീരുമാനമെടുക്കും. വിഷയം സംബന്ധിച്ച് തന്ത്രിയുടെ അഭിപ്രായവും ചോദിക്കുമെന്ന് എക്സിക്യൂട്ടീവ് ഓഫീസര്‍ രതീശന്‍ വ്യക്തമാക്കി.

ശബരിമലയാൽ ഗാനഗന്ധർവൻ, ചിത്രങ്ങൾ കാണാം

ഹിന്ദുമതത്തില്‍ വിശ്വസിക്കുന്നവര്‍ക്ക് മാത്രമാണ് നിലവില്‍ ക്ഷേത്രത്തില്‍ പ്രവേശനത്തിന് അനുമതിയുള്ളത്. വിദേശികള്‍ എക്സിക്യൂട്ടീവ് ഓഫീസറുടെ അനുവാദത്തോടെ ക്ഷേത്രത്തില്‍ പ്രവേശിക്കാറുണ്ട്. മൂകാംബിക, ശബരിമല എന്നിവിടങ്ങളില്‍ സ്ഥിരം സന്ദര്‍ശകനാണ് യേശുദാസ്. എന്നാല്‍ ഗുരുവായൂരിലും പത്മനാഭ സ്വാമിക്ഷേത്രത്തിലും യേശുദാസിന് പ്രവേശനാനുമതി ലഭിച്ചിട്ടില്ല.

Get Malayalam News and latest news update from India and around the world. Stay updated with today's latest Kerala news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ