തിരുവനന്തപുരം: ഭഗവാൻ വിളിക്കുമ്പോൾ പതമനാഭ സ്വാമി ക്ഷേത്രത്തിൽ ദർശനത്തിന് പോകുമെന്ന് ഗാനഗന്ധർവൻ കെ.ജെ.യേശുദാസ്. കയറുമ്പോൾ കയറാം. വലിഞ്ഞു കയറി പ്രശ്നമുണ്ടാക്കുന്നത് എന്തിനാണ്. അടിച്ചു തളളിക്കയറിയിട്ട് ഒരു കാര്യവുമില്ല. വിശ്വാസിയായ ആർക്കും ഒരു ഫോമിലൊപ്പിട്ടാൽ അവിടെ കയറാമെന്ന് സുഹൃത്ത് പറഞ്ഞതനുസരിച്ചാണ് അങ്ങനെ ചെയ്തതെന്നും അദ്ദേഹം പറഞ്ഞു. സൂര്യ ഫെസ്റ്റിവലിന് തുടക്കം കുറിച്ച് നടത്തിയ സംഗീക കച്ചേരിയുടെ സദസ്സിലായിരുന്നു യേശുദാസിന്റ പ്രതികരണം.

പത്മനാഭ സ്വാമി ക്ഷേത്രത്തിൽ ദർശനം നടത്താൻ അനുമതി തേടി യേശുദാസ് അപേക്ഷ സമർപ്പിച്ചിരുന്നു. വിജയദശമി ദിനത്തിൽ ക്ഷേത്രദർശനം നടത്താൻ അനുവാദം നൽകണമെന്നായിരുന്നു അപേക്ഷയിൽ യേശുദാസ് ആവശ്യപ്പെട്ടത്. ക്ഷേത്ര ഭരണസമിതി അപേക്ഷ സ്വീകരിച്ച് യേശുദാസിന് അനുവാദവും നൽകി. തുടർന്ന് വിജയദശമി ദിനത്തിൽ യേശുദാസ് ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിലെത്തുമെന്നായിരുന്നു ഏവരും കരുതിയിരുന്നത്. പക്ഷേ അദ്ദേഹം എത്തിയില്ല. ക്ഷേത്രസമിതി അനുമതി നൽകിയിട്ടും യേശുദാസ് ക്ഷേത്രദർശനത്തിന് എത്താതിരുന്നതിന്റെ കാരണ ഇപ്പോഴും വ്യക്തമല്ല.

(വിഡിയോ കടപ്പാട്: മാതൃഭൂമി ന്യൂസ്)

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.