തിരുവനന്തപുരം: ബുധനാഴ്ച കേരളത്തിൽ ശക്തമായ മഴക്ക് സാധ്യതയെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. തെക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിലും ഇന്ത്യൻ മഹാസമുദ്രത്തിന്റെ ഭൂമധ്യരേഖയ്ക്കും അടുത്ത് ന്യൂനമർദ്ദം രൂപം കൊണ്ടതിനാലാണ് ഇത്.

ഇടുക്കി, പത്തനംതിട്ട, കോട്ടയം ജില്ലകളിൽ നാളെ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ജനങ്ങൾ ജാഗ്രത പാലിക്കണമെന്നും കാലാവസ്ഥാ കേന്ദ്രം അറിയിച്ചു.

കേരളത്തിന് പുറമെ തമിഴ്നാട്, പോണ്ടിച്ചേരി, തെക്ക് ആന്ധ്രപ്രദേശ്, റായൽസീമ എന്നിവടങ്ങളിലും നവംബർ 21ന് പോണ്ടിച്ചേരി, തമിഴ്നാട്, തെക്ക് ആന്ധ്രപ്രദേശ്, തെക്ക് റായൽസീമ, കർണ്ണടകയുടെയും തെക്കൻ ഉൾപ്രദേശങ്ങളിലും ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്.

മേൽ പറഞ്ഞ പ്രദേശങ്ങളിൽ കടൽ പ്രക്ഷുബദമോ അതിപ്രക്ഷുബ്ദമോ ആകാൻ സാധ്യതയുള്ളതിനാൽ മത്സ്യതൊഴിലാളികൾ ഈ പ്രദേശങ്ങളിൽ മത്സ്യബന്ധനത്തിന് പോകരുതെന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി.

Get Malayalam News and latest news update from India and around the world. Stay updated with today's latest Kerala news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ