കേരളത്തിൽ നടിമാർക്കെതിരെ ഉയർന്ന അതിക്രമം പോലെ തന്നെ വിവാദമായതാണ് പെൺകുഞ്ഞുങ്ങൾക്ക് നേരെ നടന്നതും. പെൺകുട്ടിയെ പീഡിപ്പിച്ച ഗർഭിണിയാക്കിയ കേസിൽ വൈദികരും കന്യാസ്ത്രീകളും അറസ്റ്റിലായതും. കുട്ടിയെ പീഡിപ്പിച്ച് മരണത്തിലേയ്ക്ക നയിച്ചതിന് മുത്തച്ഛൻ അറസ്റ്റിലായതുമെല്ലാം ഈ വർഷമാണ്. കുട്ടികൾക്കെതിരായ ആക്രമണവുമായി ബന്ധപ്പെട്ട പല കേസുകളിലും പൊലീസിന്രെ നിസ്സംഗതയോ തെറ്റായ നടപടികളോ ആദ്യഘട്ടത്തിൽ വൻ വിവാദങ്ങൾക്ക് വഴി തുറന്നിരുന്നു.
കണ്ണൂർ കൊട്ടിയൂർ സ്വദേശിയായ സ്കൂൾ വിദ്യാർത്ഥിനിയെ ബലാൽസംഗം ചെയ്ത് ഗർഭിണിയാക്കിയെന്ന് കേസിൽ ഫാ. റോബിൻ വടക്കുഞ്ചേരി ഉൾപ്പടെ വൈദികരെയും കന്യാസ്ത്രീകളും ഉൾപ്പെട്ടത് കേരളത്തെ ഞെട്ടിച്ചു. ഏറെക്കാലം കേരളത്തിൽ അലയടിച്ച ഈ വിവാദത്തിൽ പളളിയും പ്രതിസന്ധിയിലായി. കുട്ടിയുടെ അച്ഛനെ പ്രതിയാക്കാനുളള ശ്രമം നടക്കുന്നതിനിടയിലാണ് കേസ് വഴിമാറിയത്. ഫാ. റോബിൻ കേസിൽ പരാതി ഉയർന്നതിനെ തുടർന്ന് കാനഡയിലേയക്ക് പോകാൻ ശ്രമിക്കുന്നതിനിടയിലാണ് അറസ്റ്റിലാകുന്നത്.
ക്രിസ്തുരാജ ആശുപത്രിയിലെ ഡോ. സിസ്റ്റർ ടെസി ജോസ്, ഡോ. ഹൈദരാലി, സിസ്റ്റർ ആൻസി മാത്യു, വയനാട് ക്രിസ്തുദാസി കോൺവന്റിലെ സിസ്റ്റർ ലിസ്‌മരിയ, ഇരിട്ടി കല്ലുമുട്ടി ക്രിസ്തുദാസി കോൺവന്റിലെ സിസ്റ്റർ അനീറ്റ, ശിശുക്ഷേമ സമിതി ഭാരവാഹികളായ കൂടെയായ ഫാ. തോമസ് തേരകം, സിസ്റ്റർ ബെറ്റി എന്നിവരടക്കം കേസിൽ പ്രതികളാക്കപ്പെട്ടു. ഇവരെ ഇരുവരെയും ശിശുക്ഷേമ സമിതിയിൽ നിന്നും സർക്കാർ ഒഴിവാക്കി. സഭയ്ക്കുളളിലും പുറത്തും ധാർമ്മിക പ്രശ്നങ്ങളുയർത്തിയ വിവാദങ്ങളാണ് ഈ കേസ് ഉയർത്തി വിട്ടത്.
പാലക്കാട് ദുരൂഹ സാഹചര്യത്തിൽ രണ്ടു സഹോദരിമാരായ കുഞ്ഞുങ്ങളെ വീടിനുളളിൽ മരിച്ച നിലയിൽ കണ്ടത് കേരളത്തെ ഞെട്ടിച്ച സംഭവമായിരുന്നു. വാളയാർ സ്വദേശികളായ പന്ത്രണ്ടുകാരിയെയാണ് ആദ്യം ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയത്. 52 ദിവസത്തിന്ശേഷം അനിയത്തി ഒന്പത് വയസ്സുകാരിയെയും ആത്മഹത്യ ചെയ്തനിലയിൽ കണ്ടെത്തി. പൊലീസിന്രെ നിഷ്‌ക്രിയത്വമാണ് വിവാദം കൂടുതൽ ശക്തമാക്കിയത്.
ഈ കേസിൽ പെൺകുട്ടികളുടെ അമ്മയുടെ ബന്ധുക്കളായ പാമ്പാംപള്ളം കല്ലങ്കാട് എം.മധു (27), വി.മധു (27), അച്ഛന്റെ സുഹൃത്ത് ഇടുക്കി രാജാക്കാട് വലിയമുല്ലക്കാനം നാലുതയ്ക്കൽ ഷിബു (43), അയൽവാസിയും ട്യൂഷൻ അധ്യാപകനുമായ പ്രദീപ്കുമാർ (34) എന്നിവരെ പ്രതി ചേർത്ത് പൊലീസ കുറ്റപത്രം കൊടുത്തു.
കുണ്ടറ കാഞ്ഞിരകോട്ടെ സ്കൂളിലെ ആറാം ക്ലാസ് വിദ്യാർഥിനിയായ പത്തുവയസ്സുകാരി ജനുവരി പതിനഞ്ചിനാണു വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കാണപ്പെട്ടത്. ഈ സംഭവത്തിൽ മുത്തച്ഛൻ കുണ്ടറ നാന്തിരിക്കൽ സ്വദേശി വിക്ടർ ഡാനിയലിനെ (വിജയൻ–66) അറസ്റ്റ് ചെയ്തു. പൊലീസിന്റെ ദിവസങ്ങൾ നീണ്ട ചോദ്യം ചെയ്യലിനൊടുവിൽ ഇയാൾക്കെതിരെ ഭാര്യയും മകളും പേരക്കുട്ടിയും നൽകിയ മൊഴിയാണ് കേസിൽ വഴിത്തിരിവായത്.
പെൺകുട്ടിയുടെ അച്ഛൻ പിണങ്ങി വീടുവിട്ടതോടെ മനഃപൂർവം സാഹചര്യങ്ങൾ സൃഷ്ടിച്ച് ഒരു വർഷമായി പെൺകുട്ടിയെ വിക്ടർ പീഡിപ്പിക്കുകയായിരുന്നുവെന്നു പൊലീസ് പറഞ്ഞിരുന്നു. കേരളത്തിൽ സ്ത്രീകൾക്കും കുട്ടികൾക്കുമെതിരെ വീടുകളിൽ നിന്നു തന്നെ ഉയരുന്ന അക്രമത്തിന്രെ പീഡനത്തിന്രെയും തെളിവായി ഈ കേസും മാറി.
കൊല്ലം അഞ്ചലിന് സമീപം അമ്മയുടെ സഹോദരൻ രണ്ട് വയസ്സുകാരെ പീഡിപ്പിചു കൊലപ്പെടുത്തിയ സംഭവമാണ് പിന്നീട് പുറത്തു വന്നത്. ഈ കേസിൽ രാജേഷ് എന്നയാളിനെ പൊലീസ് അറസ്റ്റ് ചെയ്തു. സംഭവത്തിന്രെ പേരിൽ കുട്ടിയുടെ അമ്മയ്ക്ക് എതിരെ നാട്ടുകാരിൽ ഒരുവിഭാഗം രംഗത്ത് വരുകയും അവരോട് മോശമായി പെരുമാറുകയും വീട് വിട്ടുപോകണമെന്ന് ആവശ്യപ്പെടുകയും ചെയ്തത് വിവാദമായി.
Pedophile debate, online