Latest News

ക്യാന്‍സറില്ലാത്ത യുവതിയ്ക്ക് കീമോ തെറാപ്പി: രണ്ട് ഡോക്ടര്‍മാര്‍ക്കും ലാബുകള്‍ക്കും എതിരെ കേസ്

ആറ്​ മാസം വരെ തടവ്​ ശിക്ഷ ലഭിക്കാവുന്ന കുറ്റമാണ്​ ചുമത്തിയിരിക്കുന്നത്​

Chemo Therapy Cancer

കോട്ടയം: കോട്ടയം മെഡിക്കൽ കോളജ്​ ആശുപത്രിയിൽ അർബുദ രോഗമുണ്ടെന്ന പേരിൽ വിട്ടമ്മയെ കീമോ തെറാപി ചെയ്​ത സംഭവത്തിൽ പൊലീസ്​ കേസെടുത്തു. വീട്ടമ്മയുടെ പരാതിയെ തുടർന്ന്​ മെഡിക്കൽ കോളജിലെ രണ്ട്​ ഡോക്​ടർമാർക്കെതിരെയും, രണ്ട് സ്വകാര്യ​ ലാബുക​ൾക്കെതിരെയുമാണ്​ കേസെടുത്തത്​​. ആറ്​ മാസം വരെ തടവ്​ ശിക്ഷ ലഭിക്കാവുന്ന കുറ്റമാണ്​ ചുമത്തിയിരിക്കുന്നത്​. ഒരാളുടെ പ്രവൃത്തിമൂലം ജീവന് അപായമുണ്ടാകുന്ന തരത്തിൽ പ്രവർത്തിച്ചുവെന്ന വകുപ്പ് പ്രകാരമാണ് കേസ് എടുത്തിരിക്കുന്നത്. അന്വേഷണത്തിൽ ചികിത്സാപിഴവ് കണ്ടെത്തിയാൽ ആ വകുപ്പും ചുമത്തും.

മാ​വേ​ലി​ക്ക​ര പാ​ല​മേ​ൽ ചി​റ​യ്ക്ക​ൽ കി​ഴ​ക്കേ​ക്ക​ര ര​ജ​നി (38)യാ​ണ് അ​ർ​ബു​ദ രോ​ഗ​മു​ണ്ടെ​ന്ന പേ​രി​ൽ കീ​മോ​തെ​റാ​പ്പി ചി​കി​ത്സ​യ്ക്ക് ഇ​ര​യാ​യ​ത്. സ്വ​കാ​ര്യ ലാ​ബി​ലെ തെ​റ്റാ​യ പ​രി​ശോ​ധ​നാ ഫ​ല​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​യി​രു​ന്നു യു​വ​തി​ക്ക് കീ​മോ ന​ല്‍​കി​യ​ത്.

Read More: ക്യാന്‍സറില്ലാത്ത യുവതിക്ക് കീമോ; നടപടിയെടുക്കുമെന്ന് ആരോഗ്യമന്ത്രി

എ​​ന്നാ​​ൽ, പി​ന്നീ​ട് മെ​​ഡി​​ക്ക​​ൽ കോ​​ള​​ജ് പ​​തോ​​ള​​ജി ലാ​​ബി​​ൽ​നി​​ന്നു കി​​ട്ടി​​യ റി​​പ്പോ​​ർ​​ട്ടി​​ൽ ഇ​​വ​​ർ​​ക്ക് അ​​ർ​​ബു​​ദ​​മി​​ല്ലെ​ന്നു ക​​ണ്ടെ​​ത്തി കാ​ൻ​സ​ർ ചി​​കി​​ത്സ നി​​ർ​​ത്തി​​വ​​ച്ചു.​ തു​​ട​​ർ​​ന്ന് ജ​​ന​​റ​​ൽ സ​​ർ​​ജ​​റി വി​​ഭാ​​ഗം മാ​​റി​​ട​​ത്തി​​ലെ മു​​ഴ ശ​​സ്ത്ര​​ക്രി​​യ​​യി​​ലൂ​​ടെ നീ​​ക്കം ചെ​​യ്തു, ശ​​സ്ത്ര​​ക്രി​​യ ന​​ട​​ത്തി​​യ​​പ്പോ​ൾ എ​ടു​ത്ത സാ​ന്പി​ൾ പ​രി​ശോ​ധി​ച്ചാ​ണ് ര​ജ​നി​ക്ക് അ​ർ​ബു​ദ​മി​ല്ലെ​ന്ന് അ​ന്തി​മ​മാ​യി സ്ഥി​രീ​ക​രി​ച്ച​ത്.

സ്വകാര്യ ലാബ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ചികിത്സ ആരംഭിച്ചതെന്നും, ഡോക്ടര്‍മാര്‍ക്ക് വീഴ്ച സംഭവിച്ചില്ലെന്നും കോട്ടയം മെഡിക്കല്‍ കോളേജ് സൂപ്രണ്ടന്റ് ആവര്‍ത്തിച്ചു. മെഡിക്കല്‍ കോളേജില്‍ നിന്ന് വിരമിച്ച മുതിര്‍ന്ന ഡോക്ടര്‍ നേതൃത്വം നല്‍കുന്ന ഡയനോവ ലാബാണ് തെറ്റായ റിപ്പോര്‍ട്ട് നല്‍കിയത്. ലാബ് അധികൃതര്‍ ഇതുവരെ വിശദീകരണം നല്‍കിയിട്ടില്ല. സംഭവത്തില്‍ യുവമോര്‍ച്ച പ്രവര്‍ത്തകര്‍ കോട്ടയം മെഡിക്കല്‍ കോളജിലേക്ക് മാര്‍ച്ച് നടത്തി.

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Wrong cancer treatment two doctors medical negligence police case

Next Story
വീണ്ടും വഴിത്തിരിവ്; കാര്‍ ഓടിച്ചത് അര്‍ജുനെന്ന് തമ്പിയുടെ മൊഴി; അര്‍ജുന്‍ കാണാമറയത്ത്Balabhaskar, ബാലഭാസ്കര്‍, car accident, കാറപകടം, Death, Crime Branch, ക്രൈം ബ്രാഞ്ച്, Gold Smuggling, സ്വര്‍ണ കടത്ത്, ie malayalam
The moderation of comments is automated and not cleared manually by malayalam.indianexpress.com