തി​രു​വ​ന​ന്ത​പു​രം: ഈ ​വ​ർ​ഷ​ത്തെ വ​ള്ള​ത്തോ​ൾ പു​ര​സ്കാ​രം ക​വി​യും ഗാനരചയിതാവും മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​നു​മാ​യ പ്ര​ഭാ​വ​ർ​മയ്ക്ക്. മ​ല​യാ​ള​സാ​ഹി​ത്യ​ത്തി​ന്  ന​ൽ​കി​യ സമഗ്രസം​ഭാ​വ​ന​ക​ൾ പ​രി​ഗ​ണി​ച്ചാ​ണ് പ്ര​ഭാ​വ​ർ​മയ്ക്ക് പുരസ്ക്കാരം നൽകാൻ തീരുമാനിച്ചത്. ഒരു ലക്ഷത്തി പതിനോരായിരത്തി നൂറ്റിപതിനൊന്ന് രൂപയും കീർത്തിഫലകവുമാണ് അവാർഡ്.

മലയാള ഭാഷയുടെ മാർദ്ദവവും സൗരഭ്യവും സംഗീതാത്മകതയുടെ മാധുര്യവും ഒത്തുചേരുന്നതാണ് പ്രഭാവർമ്മയുടെ കൃതികൾ. സരളഭാഷയുടെ സൗകുമാര്യം നിലനിർത്തുന്നതിനോടൊപ്പം ഉദാത്തഭാവനയുടെ പ്രകാശധോരിണി പരത്തുന്നതായും പുരസ്ക്കാരനിർണ്ണയ സമിതി വിലയിരുത്തി.  പ്ര​ഭാ​വ​ർ​മ​യു​ടെ “​ശ്യാ​മ​മാ​ധ​വം’ എ​ന്ന കൃ​തി ക​ഴി​ഞ്ഞ ദ​ശാ​ബ്ദ​ത്തി​ൽ മ​ല​യാ​ള​സാ​ഹി​ത്യ​ത്തി​ലു​ണ്ടാ​യ ഏ​റ്റ​വും മി​ക​ച്ച ര​ച​ന​യാ​ണെ​ന്നാ​ണ് പു​ര​സ്കാ​ര​സ​മി​തി നി​രീ​ക്ഷി​ച്ചു.

ആർ. രാമചന്ദ്രൻ നായർ, പി. നാരായണക്കുറുപ്പ്, പ്രൊഫ. സി.ജി. രാജഗോപാൽ, ഡോ. എം. എം. വാസുദേവൻ പിളള ഡോ. നന്ത്യത്ത് ഗോപാലകൃഷ്ണൻ എന്നിവർ ഉൾപ്പെട്ട സമിതിയാണ് പ്രഭാവർമ്മയെ പുരസ്ക്കാരത്തിനായി  തിരഞ്ഞെടുത്തത്.

വളളത്തോളിന്രെ ജന്മദിനമായ ഒക്ടോബർ പതിനാറിന് വൈകുന്നേരം തിരുവനന്തപുരം തീർത്ഥപാദമണ്ഡപത്തിൽ നടക്കുന്ന സാഹിതോയത്സവത്തിൽ വച്ച് അവാർഡ് വിതരണം ചെ്യുമെന്ന വളളത്തോൾ സാഹിത്യ സമിതി അറിയിച്ചു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ