ആലപ്പുഴ: പ്രമുഖ നോവലിസ്റ്റും കഥാകൃത്തുമായ മുഹമ്മ രമണൻ അന്തരിച്ചു. 78 വയസായിരുന്നു. ഇന്ന് പുലർച്ചെ
അഞ്ചിനായിരുന്നു അന്ത്യം. ഉച്ചയ്ക്ക് 12ന് മൃതദേഹം സംസ്കരിച്ചു. വാർധക്യ സഹജമായ രോഗങ്ങളാൽ ഏറെ നാളായി കിടപ്പിലായിരുന്നു.

ചിദംബരൻ.കെ എന്നായിരുന്നു അദ്ദേഹത്തിന്റെ യഥാർഥ പേര്. 1942 ൽ മുഹമ്മയിൽ ജനനം. സിഎംഎസ്എല്‍പി സ്‌കൂള്‍, കണിച്ചുകുളങ്ങര ഹൈസ്‌കൂള്‍, ആലപ്പുഴ എസ്ഡി കോളേജ് എന്നിവിടങ്ങളില്‍ വിദ്യാഭ്യാസം.

1961-ല്‍ മാതൃഭൂമി ബാലപംക്തി നടത്തിയ കഥാമത്സരത്തില്‍ മാമ്പഴം എ കഥയ്ക്ക് ഒന്നാം സമ്മാനം, 1968-ല്‍ എന്‍ബിഎസ്സിന്റ കുട്ടികളുടെ സമ്മാന പൊതിയിലെ ‘കളളന്‍ കുഞ്ഞപ്പന്‍’ എന്ന കൃതിക്ക് സമ്മാനം. 1989-ല്‍ കേരള സാഹിത്യ അക്കാദമി അവാര്‍ഡ് ‘കണ്ണന്‍ കാക്കയുടെ കൗശലങ്ങള്‍’ എന്ന കൃതിക്ക്, 1990-ല്‍ ഉറൂബ് സ്മാരക അവാര്‍ഡ് ‘ചൂണ്ട’ എന്ന നോവലിന്, 1993-ല്‍ തിരുവനന്തപുരം ബീമിന്റ പി.നരേന്ദ്രനാഥ് അവാര്‍ഡ് ‘അനുവും കുട്ടിച്ചാത്തനും’ എന്ന കൃതിക്ക്, 1996-ല്‍ ചൈതന്യയുടെ ഭീമാ ബാലസാഹിത്യ അവാര്‍ഡ് ‘പുസ്തകം വളര്‍ത്തിയ കുട്ടി’ എന്നീ കൃതിക്ക് ലഭിച്ചിട്ടുണ്ട്.

പ്രധാനകൃതികൾ: കളളൻ കുഞ്ഞപ്പൻ, കണ്ണൻ കാക്കയുടെ കൗശലങ്ങൾ, ചൂണ്ട, അനുവും കുട്ടിച്ചാത്തനും, പുസ്‌തകം വളർത്തിയ കുട്ടി, അഷ്‌ടാവക്രൻ, മണ്ടൻ മൈതീൻ, കോമുണ്ണിയുടെ ദുഃഖം, സ്വാതന്ത്ര്യം ജന്മാവകാശം.

ഭാര്യ: ശൈലജ
മക്കള്‍: അനീഷ്, അഭിലാഷ്, അതുല്യ.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.