പാനൂർ: പ്രമുഖ സാഹിത്യകാരൻ കെ.പാനൂർ (84) അന്തരിച്ചു. കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിൽസയിലിരിക്കെ ആയിരുന്നു അന്ത്യം. കേരളത്തിലെ ആഫ്രിക്ക, ഹാ നക്സൽ ബാരി, കേരളത്തിലെ അമേരിക്ക തുടങ്ങിയവ അദ്ദേഹത്തിന്റെ ശ്രദ്ധേയ കൃതികളാണ്.

മോഹൻലാലിനെ നായകനാക്കി 1985ൽ പി.ചന്ദ്രകുമാർ സംവിധാനം ചെയ്ത ‘ഉയരും ഞാൻ നാടാകെ’ എന്ന സിനിമ പാനൂരിന്റെ ‘കേരളത്തിലെ ആഫ്രിക്ക’ എന്ന കൃതിയെ അടിസ്ഥാനമാക്കിയുളളതായിരുന്നു. കേരള സാഹിത്യ അക്കാദമി പുരസ്കാരം, രാമാശ്രമം അവാർഡ് എന്നിവ പാനൂരിന് ലഭിച്ചിട്ടുണ്ട്.

കേരളത്തിലെ ആദിവാസികളുടെ ദുരിത ജീവിതം തുറന്നു കാട്ടിയ പുസ്തകമായിരുന്നു കേരളത്തിലെ ആഫ്രിക്ക. ആദിവാസി ക്ഷേമ വിഭാഗത്തിൽ സേവനം അനുഷ്ഠിക്കുമ്പോൾ തിരിച്ചറിഞ്ഞ സത്യങ്ങളാണ് അദ്ദേഹം ഈ പുസ്കതത്തിലൂടെ വരച്ചു കാട്ടിയത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ