കോഴിക്കോട്: പ്രമുഖ എഴുത്തുകാരൻ കെ.പി രാമനുണ്ണിക്ക് ഭീഷണിക്കത്ത്. ആറ് മാസത്തിനുള്ളില്‍ മതം മാറണമെന്നും അല്ലാത്തപക്ഷം ന്യൂമാന്‍ കോളേജിലെ അധ്യാപകന്‍ ജോസഫിന്റെ കൈവെട്ടിയ അനുഭവം ആവര്‍ത്തിക്കുമെന്നാണ് കത്തിലെ മുന്നറിയിപ്പ് . പ്രിയപ്പെട്ട ഹിന്ദുക്കളോടും മുസ്ലിംകളോടും ഒരു വിശ്വാസി’ എന്ന കെ.പി രാമനുണ്ണിയുടെ ലേഖനത്തിലെ പരാമർശങ്ങൾക്ക് എതിരെയാണ് ഭീഷണിക്കത്ത്.

സംഭവത്തില്‍ പൊലീസിന് പരാതി നല്‍കിയെന്നും തപാലിലൂടെ കിട്ടിയ കത്ത് പൊലീസിന് കൈമാറിയെന്നും കെ.പി രാമനുണ്ണി പറഞ്ഞു. എന്നാല്‍ കത്ത് അയച്ചതാരാണെന്ന കാര്യത്തില്‍ ഇതുവരെ വ്യക്തതയില്ലെന്നും കെപി രാമനുണ്ണി പ്രതികരിച്ചു. പൊലീസില്‍ പരാതിപ്പെടണം എന്ന് കരുതിയിരുന്നതല്ല. പിന്നീട് പലരും നിര്‍ദേശിച്ചപ്രകാരമാണ് പൊലീസിന് പരാതി നല്‍കാൻ തീരുമാനിച്ചത് എന്നും കെ.പി രാമനുണ്ണി പറഞ്ഞു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ