scorecardresearch

എഴുത്തുകാരിയും സംവിധായകൻ വേണുവിന്റെ അമ്മയുമായ സരസ്വതി ടീച്ചർ ഇനി ഓർമ

പ്രശസ്ത എഴുത്തുകാരിയും അധ്യാപികയുമായ ബി. സരസ്വതി മലയാള ചെറുകഥാ സാഹിത്യത്തിലെ അതികായനായ കാരൂർ നീലകണ്‌ഠപ്പിള്ളയുടെ മകളാണ്

പ്രശസ്ത എഴുത്തുകാരിയും അധ്യാപികയുമായ ബി. സരസ്വതി മലയാള ചെറുകഥാ സാഹിത്യത്തിലെ അതികായനായ കാരൂർ നീലകണ്‌ഠപ്പിള്ളയുടെ മകളാണ്

author-image
WebDesk
New Update
B Saraswathi

കോട്ടയം: പ്രശസ്ത എഴുത്തുകാരിയും അധ്യാപികയുമായ ബി. സരസ്വതി അന്തരിച്ചു. 94 വയസ്സായിരുന്നു.  ഏറ്റുമാനൂരിലെ വസതിയിലായിരുന്നു അന്ത്യം. സംസ്കാരം ഡിസംബർ രണ്ടാം തീയതി ഉച്ചയ്ക്ക് രണ്ട് മണിക്ക് ഏറ്റുമാനൂരുള്ള വസതിയിൽ നടക്കും. 

Advertisment

മലയാള ചെറുകഥാ സാഹിത്യത്തിലെ അതികായനായ കാരൂർ നീലകണ്‌ഠപ്പിള്ളയുടെ മകളാണ് ബി. സരസ്വതി. ഈ സാഹിത്യ പാരമ്പര്യം അവരുടെ എഴുത്തിലും പ്രകടമായിരുന്നു.

നീണ്ട കാലം വിദ്യാഭ്യാസ മേഖലയിൽ പ്രവർത്തിച്ച ടീച്ചർ, കിടങ്ങൂർ എൻ. എസ്. എസ് ഹൈസ്കൂളിലെ ഹെഡ്മിസ്ട്രസായി ഔദ്യോഗിക ജീവിതത്തിൽ നിന്ന് വിരമിച്ചു. അദ്ധ്യാപിക എന്ന നിലയിൽ നിരവധി ശിഷ്യഗണങ്ങളുടെ സ്നേഹാദരങ്ങൾ നേടിയിട്ടുണ്ട്.

ഭർത്താവ്: പരേതനായ എം. ഇ. നാരായണക്കുറുപ്പ്.  പ്രശസ്ത ഛായാഗ്രാഹകനും സംവിധായകനുമായ വേണു, മുൻ കോട്ടയം എസ്. പി. ആയിരുന്ന എൻ. രാമചന്ദ്രൻ എന്നിവരാണ് മക്കൾ. ദേശീയ-സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങൾ നേടിയ ചലച്ചിത്ര പ്രവർത്തകനാണ് വേണു. പ്രമുഖ ചലച്ചിത്ര എഡിറ്ററും കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി മുൻ ചെയർപേഴ്‌സണുമായ ബീനാ പോൾ, അപർണ രാമചന്ദ്രൻ എന്നിവരാണ് മരുമക്കൾ. 

Advertisment

ബി സരസ്വതിയെ കുറിച്ച് പ്രിയ എ എസ് എഴുതിയ ലേഖനം ഇവിടെ വായിക്കാം: കാരൂരിന്റെ മകളും എഴുത്തുകാരിയുമായ ബി സരസ്വതിയെ കുറിച്ച്...

Writer

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: