വൈക്കം: തിരക്കഥാകൃത്തും നടനും സംവിധായകനുമായ പി ബാലചന്ദ്രന്‍ അന്തരിച്ചു. പുലര്‍ച്ചെ വൈക്കത്തെ വീട്ടില്‍ വച്ചായിരുന്നു അന്ത്യം. 70 വയസായിരുന്നു. സംസ്കാരം വൈകിട്ട് മൂന്നിനു വീട്ടുവളപ്പിൽ.
Read More: പി ബാലചന്ദ്രനെക്കുറിച്ച് പ്രിയ എ എസ്, പവിത്രമായ ഒരു ബാലപാഠം
കമ്മട്ടിപ്പാടം, പവിത്രം, ഉള്ളടക്കം തുടങ്ങിയ ചിത്രങ്ങള്‍ക്ക് തിരക്കഥയെഴുതി. ടോവിനോ തോമസ് നായകനായ ഏടക്കാട് ബറ്റാലിയന്‍ 06 ആണ് അവസാനമായി തിരക്കഥയെഴുതിയ ചിത്രം. ഇവന്‍ മേഘരൂപനാണ് അദ്ദേഹം സംവിധാനം ചെയ്ത ഏക ചിത്രം. അന്നയും റസൂലും, ഈട, ചാര്‍ളി, ഹോട്ടല്‍ കാലിഫോര്‍ണിയ എന്നീ സിനിമകളില്‍ വേഷമിട്ടു. അവസാനമായി പുറത്തിറങ്ങിയ ചിത്രം മമ്മൂട്ടി നായകനായ ‘വണ്‍’ ആണ്.
മുഖ്യമന്ത്രി അനുശോചിച്ചു
പി ബാലചന്ദ്രന്റെ മരണത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അനുശോചനം രേഖപ്പെടുത്തി. നിരവധി ചിത്രങ്ങളില്‍ ശ്രദ്ധേയ വേഷം കൈകാര്യം ചെയ്ത ബാലചന്ദ്രന്‍ തിരക്കഥാകൃത്ത്, നടന്‍, സംവിധായകന്‍, അധ്യാപകന്‍, നാടക പ്രവര്‍ത്തകന്‍ എന്നീ നിലകളില്‍ കഴിവ് തെളിയിച്ച വ്യക്തിയാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. മുഖ്യമന്ത്രിക്ക് പുറമെ കലാ സാസ്കാരിക രംഗത്തെ പ്രമുഖര്‍ വിയോഗത്തില്‍ ദുഖം രേഖപ്പെടുത്തി. “ബാലചന്ദ്രന്റെ മരണം എന്നെ ദുഖിപ്പിക്കുന്നു, കഠിനമായി,” നടന്‍ മമ്മൂട്ടി ഫേസ്ബുക്കില്‍ കുറിച്ചു.