Latest News
ആഷിഖിന്റെ ഗോളും ഓൺഗോളും, 1-1ന് സമനിലയിൽ ബ്ലാസ്റ്റേഴ്സ്- ബെംഗുലൂരു മത്സരം

ഉത്തരവാദിത്തങ്ങളിൽ നിന്ന് ഒഴിഞ്ഞുമാറുന്നു; മുല്ലപ്പെരിയാർ മേൽനോട്ട സമിതിക്കെതിരെ സുപ്രീംകോടതിയിൽ റിട്ട് ഹർജി

നിലവില്‍ രൂപീകരിച്ചിരിക്കുന്ന ഉപസമിതികള്‍ പിരിച്ച് വിടുകയും ഇനി ഉത്തരവാദിത്തങ്ങള്‍ ഉപസമിതികള്‍ക്ക് കൈമാറരുത് എന്ന് നിര്‍ദേശിക്കുകയും ചെയ്യണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെടുന്നു

mullaperiyar dam

ന്യൂഡൽഹി: ഭരണഘടനാ ബെഞ്ച് നല്‍കിയ ഉത്തരവാദിത്തങ്ങളില്‍ നിന്ന് ഒഴിഞ്ഞുമാറുന്നു എന്ന് ആരോപിച്ച് മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ സുരക്ഷ വിലയിരുത്തുന്നതിനായി രൂപീകരിച്ച മേല്‍നോട്ട സമിതിക്കെതിരെ സുപ്രീംകോടതിയില്‍ റിട്ട് ഹര്‍ജി. നിലവില്‍ രൂപീകരിച്ചിരിക്കുന്ന ഉപസമിതികള്‍ പിരിച്ച് വിടുകയും ഇനി ഉത്തരവാദിത്തങ്ങള്‍ ഉപസമിതികള്‍ക്ക് കൈമാറരുത് എന്ന് നിര്‍ദേശിക്കുകയും ചെയ്യണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെടുന്നു.

അണക്കെട്ടിന്റെ റൂള്‍ കെര്‍വ്, ഗേറ്റ് ഓപ്പറേഷന്‍ ഷെഡ്യൂള്‍, ഇന്‍സ്ട്രുമെന്റേഷന്‍ സ്‌കീം എന്നിവ തയ്യാറാക്കാന്‍ കേന്ദ്ര ജലകമ്മിഷനോട് നിര്‍ദേശിക്കണമെന്നതാണ് ഹർജിയിലെ മറ്റൊരാവശ്യം. 2014 ലെ ഭരണഘടനാ ബെഞ്ചിന്റെ ഉത്തരവ് പ്രകാരം അണക്കെട്ടുമായി ബന്ധപ്പെട്ട റൂള്‍ കെര്‍വ്, ഗേറ്റ് ഓപ്പറേഷന്‍ ഷെഡ്യൂള്‍, ഇന്‍സ്ട്രമെന്റേഷന്‍ സ്‌കീം എന്നിവ തയ്യാറാക്കുകയും അത് നടപ്പിലാക്കുകയും ചെയ്യേണ്ടത് മേല്‍നോട്ട സമിതി ആണ്. എന്നാല്‍ സമിതി ഈ ഉത്തരവാദിത്തത്തില്‍ നിന്ന് ഒഴിഞ്ഞു നില്‍ക്കുകയാണ് എന്ന് ഹര്‍ജിയില്‍ ആരോപിക്കുന്നു.

ജനപ്രതിനിധികൾ അടക്കമുള്ളവരാണ് സുപ്രീംകോടതിയിൽ റിട്ട് ഹർജി സമർപ്പിച്ചിരിക്കുന്നത്. കോതമംഗലം സ്വദേശി ഡോക്ടര്‍ ജോ ജോസഫും കോതമംഗലം ബ്‌ളോക് പഞ്ചായത്ത് അംഗങ്ങളായ ഷീല കൃഷ്ണന്‍കുട്ടി, ജെസ്സി മോള്‍ ജോസ് എന്നിവരാണ് ഹർജിക്കാർ.

അണക്കെട്ടിന്റെ സുരക്ഷ ഉറപ്പാക്കാന്‍ കൃത്യമായ ഇടവേളകളില്‍ നേരിട്ട് പരിശോധന നടത്താന്‍ മേല്‍നോട്ട സമിതിയോട് നിര്‍‌ദേശിക്കണം. ഇതുവരെ അണക്കെട്ടില്‍ നടത്തിയിട്ടുള്ള അറ്റകുറ്റ പണികളുടെ വിശദശാംശങ്ങള്‍ കൈമാറാന്‍ മേല്‍നോട്ട സമിതിയോട് നിര്‌ദേശിക്കണം എന്നും ഹര്‍ജിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Writ petition in in supreme court about mullaperiyar

Next Story
നിരീക്ഷണത്തിലായിരുന്ന യുവതിക്ക് പീഡനം: ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടർക്ക് സസ്‌പെൻഷൻKK shailaja, കെക ഷൈലജ, kk shailaja news, കെകെ ഷൈലജ വാര്‍ത്തകള്‍, kk shailaja on covid vaccine, കെക ഷൈലജ കോവിഡ് വാക്സിനെക്കുറിച്ച്, covid news, കോവിഡ് വാര്‍ത്തകള്‍, covid news malayalam, election, kerala election, കേരള നിയമസഭാ തിരഞ്ഞെടുപ്പ്, ldf, എല്‍ഡിഎഫ്, ramesh chennithala, രമേശ് ചെന്നിത്തല, indian express malayalam, IE Malayalam, ഐഇ മലയാളം
The moderation of comments is automated and not cleared manually by malayalam.indianexpress.com