തിരുവനന്തപുരം: ഇനി മുതൽ സംസ്ഥാനത്തെ എല്ലാ വിദ്യാലയങ്ങൾക്കും ശനിയാഴ്ച പ്രവൃത്തിദിവസമായിരിക്കുമെന്ന്  പൊതുവിദ്യാഭ്യാസ ഡയറക്ടർ കെ.വി.മോഹൻകുമാറിന്റെ പേരിൽ പ്രചരിക്കുന്ന വാർത്ത തെറ്റാണെന്ന് വിദ്യാഭ്യാസ മന്ത്രിയുടെ ഓഫീസ് അറിയിച്ചു.

ശനിയാഴ്ച പ്രവൃത്തി ദിനമാണെന്ന വാർത്തയുടെ നിജസ്ഥിതി അറിയാനായി ഡിപിഐയുടെ മൊബൈൽ ഫോണിൽ​ ബന്ധപ്പെട്ടുവെങ്കിലും അദ്ദേഹം മീറ്റിങ്ങിലാണെന്ന പിഎയുടെ മറുപടി മാത്രമാണ് ലഭിച്ചത്. വൈകിട്ട് അഞ്ചരയോടെ  മന്ത്രിഓഫീസിൽ  നിന്നും ശനിയാഴ്ച പ്രവൃത്തി ദിനമാണെന്ന വാർത്ത തെറ്റാണെന്നുളള വിശദീകരണം ലഭിച്ചു.

Get Malayalam News and latest news update from India and around the world. Stay updated with today's latest Kerala news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ