തിരുവനന്തപുരം: ബിജെപിക്കും കേന്ദ്ര സര്‍ക്കാരിനുമെതിരെ രൂക്ഷ വിമര്‍ശനവുമായി വിഎസ് അച്യുതാനന്ദന്‍. ബിജെപിയുടെ ലക്ഷ്യം ഇന്ത്യയെ വില്‍ക്കുകയാണെന്നും അങ്ങനെ കിട്ടുന്ന തുക കൊണ്ട് തിരഞ്ഞെടുപ്പിനെ നേരിടാനാണ് ബിജെപിയുടെ നീക്കമെന്നും വിഎസ് തിരുവനന്തപുരത്ത് പറഞ്ഞു.

തിരുവനന്തപുരം വിമാനത്താവളം സ്വകാര്യവത്കരിക്കുന്നതിനെതിരേയും വിഎസ് വിമര്‍ശനം ഉന്നയിച്ചു. വിമാന
താവളത്തിന്റെ നടത്തിപ്പ് അവകാശം അദാനിക്ക് നല്‍കാന്‍ മോദി നിയമവിരുദ്ധമായി പലതും ചെയ്‌തെന്നും വിഎസ് പറഞ്ഞു. എന്നാല്‍ അത്ര എളുപ്പത്തില്‍ വിമാനത്താവളം സ്വന്തക്കാര്‍ക്ക് കൊടുക്കാന്‍ മോദിക്ക് കഴിയില്ലെന്നും വിഎസ് പറഞ്ഞു.

അഴിമതിയുടെ പടുകുഴിയിലാണ് ബിജെപി സര്‍ക്കാരെന്നും വിഎസ് ആരോപിച്ചു. ഭീകരവാദികള്‍ക്കെതിരെ ശക്തമായ നടപടികള്‍ ആവശ്യമാണ്. എന്നാല്‍ അത് തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ടുകൊണ്ടാകരുതെന്നും മറിച്ച് രാജ്യരക്ഷയെ മുന്‍നിര്‍ത്തിയാവണമെന്നും അദ്ദേഹം പറഞ്ഞു.

Get Malayalam News and latest news update from India and around the world. Stay updated with today's latest Kerala news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ