ആലുവ: ശബരിമലയിലും പരിസരത്തും നിരോധനാജ്ഞ അടക്കമുളള പൊലീസ് നടപടികളിൽ ഇടപെടില്ലെന്ന് ഹൈക്കോടതി നിയോഗിച്ച സമിതിഅറിയിച്ചു. നാളെ ശബരിമലയിലേക്ക് പോകാനിരിക്കെയാണ് ഈ കാര്യം സമിതി അറിയിച്ചത്. ആലുവ ഗസ്റ്റ് ഹൗസിൽ യോഗം ചേർന്ന ശേഷമാണ് മാധ്യമപ്രവർത്തകരോട് സമിതി ഇക്കാര്യം വ്യക്തമാക്കിയത്.

ഭക്തരുടെ അടിസ്ഥാന സൗകര്യങ്ങൾ എപ്രകാരമാണെന്ന് വിലയിരുത്തുക മാത്രമാണ് സമിതിയുടെ ആദ്യ പരിഗണനയിലുളള വിഷയമെന്ന് ജസ്റ്റിസ് പിആർ രാമൻ പറഞ്ഞു. കോടതിയുടെ നിര്‍ദ്ദേശങ്ങള്‍ നടപ്പിലാക്കുകയാണ് തങ്ങളുടെ ലക്ഷ്യം. കൂടുതൽ പേരെ ശബരിമലയിലേക്ക് ആകർഷിക്കാൻ നിയന്ത്രണങ്ങളിൽ ഇളവ് വരുത്തേണ്ടി വരുമെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം ഹൈക്കോടതിയുടെ പരിഗണനയിലുളള കാര്യങ്ങളിൽ ഇടപെടില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. യോഗത്തിൽ ദേവസ്വം പ്രസിഡന്റ് എ പത്മകുമാറും പങ്കെടുത്തിരുന്നു. എന്നാൽ സമിതി അംഗങ്ങൾ പറഞ്ഞതിൽ കൂടുതൽ ഒന്നും പറയാനില്ലെന്ന് അദ്ദേഹം പറഞ്ഞു.

Get Malayalam News and latest news update from India and around the world. Stay updated with today's latest Kerala news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ