പാർട്ടി തന്നെ കോടതിയും പൊലീസ് സ്റ്റേഷനും: വനിതാ കമ്മീഷൻ അധ്യക്ഷയുടെ പരാമർശം വിവാദത്തിൽ

“സംഘടനാപരമായി തീരുമാനമെടുത്താൽ‍ മതിയെന്ന് ആ കുടുംബം തന്നോട് പറഞ്ഞിരുന്നു. അവർ പാർട്ടിയിൽ‍ വിശ്വസിക്കുന്നു”- വനിതാ കമ്മീഷൻ അധ്യക്ഷ പറഞ്ഞു

MC JOSEPHINE, എംസി ജോസഫൈൻ, cpm, സിപിഎം, CONTORVERSY, വിവാദം, വിവാദ പ്രസ്താവന, പികെ ശശി, പാർട്ടി കോടതി, പാർട്ടി തന്നെ കോടതി, വനിതാ കമ്മീഷൻ, kadinamkulam, rape, കഠിനംകുളം, crime news, crime, rape, thiruvananthapuram, gang rape,

തിരുവനന്തപുരം: സിപിഎം കോടതിയും പൊലീസ് സ്റ്റേഷനും കൂടിയാണെന്ന വനിത കമ്മീഷന്‍ ചെയര്‍പേഴ്‌സണ്‍ എംസി ജോസഫൈനിന്റെ പരാമർശം വിവാദത്തിൽ. സിപിഎം നേതാവ് പികെ ശശിക്കെതിരായ ലൈംഗിക പീഡന പരാതിയുമായി ബന്ധപ്പെട്ട് മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് മറുപടി പറയവേയാണ് വനിതാ കമ്മീഷൻ അദ്ധ്യക്ഷയുടെ പരാമർശം. പികെ ശശിക്കെതിരെ കേസെടുത്തെങ്കിലും പരാതിക്കാരിയുടെ കുടുംബം പാര്‍ട്ടി അന്വേഷണം മതിയെന്ന് പറഞ്ഞിരുന്നതായും ജോസഫൈന്‍ പറഞ്ഞു.

“ഞാന്‍ പാര്‍ട്ടിയിലൂടെ വളര്‍ന്നയാളാണ്. കമ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ മാര്‍ക്‌സിസ്റ്റ് ഇക്കാര്യങ്ങളില്‍ കര്‍ശനമായി നടപടിയെടുക്കുന്നത് പോലെ മറ്റൊരു പാര്‍ട്ടിയും നടപടിയെടുക്കില്ല. സംഘടനാപരമായി തീരുമാനമെടുത്താല്‍ മതിയെന്ന് ആ കുടുംബം തന്നോട് പറഞ്ഞിരുന്നു. അവര്‍ പാര്‍ട്ടിയില്‍ വിശ്വസിക്കുന്നു. പാര്‍ട്ടി ഒരു കോടതിയും കൂടിയാണ്. പൊലീസ് സ്‌റ്റേഷനും ആണ്. ഒരു നേതാവിനോടും അക്കാര്യത്തില്‍ ഞങ്ങള്‍ വിട്ടുവീഴ്ച ചെയ്യില്ല,” ജോസഫൈന്‍ പറഞ്ഞു.

Read More: യുവതിയെ നിർബന്ധിച്ച് മദ്യം കുടിപ്പിച്ചു; തിരുവനന്തപുരം കൂട്ടബലാത്സംഗ കേസിൽ ഭർത്താവടക്കം നാല് പേർ കസ്റ്റഡിയിൽ

തിരുവനന്തപുരം കൂട്ട ബലാത്സംഗക്കേസിൽ തെളിവെടുപ്പിനെത്തിയതായിരുന്നു വനിതാ കമ്മീഷൻ അധ്യക്ഷ. പീഡിപ്പിക്കപ്പെട്ട യുവതിയെ വനിതാ കമ്മീഷൻ അദ്ധ്യക്ഷ സന്ദർശിച്ചു. ഭയാനകമായ സംഭവമാണ് നടന്നതെന്നും പ്രതികൾക്കെതിരേ കടുത്ത ശിക്ഷാ നടപടികൾ സ്വീകരിക്കുമെന്നും അവർ പറഞ്ഞു. തിരുവനന്തപുരം റൂറൽ എസ്പിയോട് കേസിന്റെ റിപോർട്ട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും അവർ പറഞ്ഞു. സംഭവത്തിൽ മാധ്യമ വാർത്തകളുടെ അടിസ്ഥാനത്തിൽ കമ്മീഷൻ സ്വമേധയാ കേസെടുത്തിരുന്നു.

അതേ സമയം, സിപിഎം എന്നാല്‍ കോടതിയും പൊലീസുമാണ് എന്ന് പറയുന്ന വനിതാ കമ്മീഷന്‍ അധ്യക്ഷക്ക് ആ സ്ഥാനത്ത് ഇരിക്കാന്‍ യാതൊരു യോഗ്യതയുമില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല അഭിപ്രായപ്പെട്ടു. സ്ത്രീകളുടെ സുരക്ഷക്കായി രൂപീകരിച്ച വനിത കമ്മീഷന്‍റെ അധ്യക്ഷ തന്നെ സ്ത്രീപീഡകരെ ന്യായീകരിക്കുന്ന അവസ്ഥയാണ് ഉണ്ടായിരിക്കുന്നത്. വനിത കമ്മീഷന്‍റെ തലപ്പത്തിരിക്കുന്ന എം.സി ജോസഫൈന്‍ നിയമവിരുദ്ധവും ഭരണഘടനാവിരുദ്ധവുമായ പ്രസ്താവനകള്‍ നടത്തുന്നത് അംഗീകരിക്കാനാവില്ലെന്നും ചെന്നിത്തല പറഞ്ഞു.

Read More: വിഷം തുപ്പുന്ന വ്യക്തി; ബലാത്സംഗത്തെ ന്യായീകരിച്ച ആൾക്കെതിരെ പാർവതി

തിരുവനന്തപുരത്ത് യുവതിയെ കൂട്ട ബലാല്‍സംഗത്തിനിരയാക്കിയെന്ന വാര്‍ത്ത മനഃസാക്ഷിയെ ഞെട്ടിക്കുന്നതാണ്. സ്ത്രീ സുരക്ഷയുടെ പേര് പറഞ്ഞ് അധികാരത്തിലേറിയ പിണറായി വിജയന്‍റെ ഭരണകാലത്താണ് കേരളം കുറ്റകൃത്യങ്ങള്‍ ഏറ്റവുമധികമുള്ള സംസ്ഥാനമായി മാറിയതെന്നും ചെന്നിത്തല പറഞ്ഞു.

കൂട്ടബലാത്സംഗ കേസിൽ യുവതിയുടെ ഭർത്താവ് അടക്കം നാല് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. യുവതിയുടെ മൊഴിയെടുത്തതിനു പിന്നാലെയാണ് പ്രതികളെ കസ്റ്റഡിയിലെടുത്തത്. യുവതിയുടെ ഭർത്താവും ഇയാളുടെ മൂന്ന് സുഹൃത്തുക്കളുമാണ് പിടിയിലായത്. യുവതിയെ ഭര്‍ത്താവും സുഹൃത്തുക്കളും ചേര്‍ന്ന്  ബലം പ്രയോഗിച്ച് മദ്യം കുടിപ്പിച്ചശേഷം കൂട്ടബലാത്സംഗം ചെയ്തതെന്ന പരാതിയിലാണ് കേസ്.  ആക്രമണത്തിനിടെ വീട്ടില്‍നിന്ന് ഇറങ്ങിയോടിയ യുവതി ഒരു വാഹനത്തിന് കൈകാണിച്ചതോടെ നാട്ടുകാർ പ്രശ്‌നത്തിൽ ഇടപെടുകയും അബോധാവസ്ഥയിലായ യുവതിയെ ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തിരുന്നു.

Editor’s note: In accordance with a Supreme Court order, any information that could lead to the identification of a victim of rape and/or sexual assault, or a child in conflict with the law, cannot be disclosed or revealed in any manner.  

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Womens commission mc josephine rape case remark cpm party court controversy

Next Story
എല്ലാം ഒഴിവാക്കി ജീവിക്കാനാവില്ലെന്നു മുഖ്യമന്ത്രി; അറിയാം ഇന്നത്തെ കോവിഡ് വാര്‍ത്തകള്‍Covid-19 Kerala,കോവിഡ്- 19  കേരള,  Corona Kerala, Coronavirus Kerala, കൊറോണ വൈറസ്, Pinarayi Vijayan, പിണറായി വിജയൻ, KK Shailaja, കൊറോണ വൈറസ്, coronavirus symptoms, covid 19, കോവിഡ് 19, symptoms of corona,കൊറോണ വൈറസ് ലക്ഷണങ്ങള്‍, coronavirus in india, കൊറോണ വൈറസ് ഇന്ത്യയിൽ, coronavirus in kerala, coronavirus kerala, കൊറോണ വൈറസ് കേരളത്തിൽ, coronavirus news, കൊറോണ വൈറസ് വാർത്തകൾ, coronavirus update, coronavirus latest, coronavirus latest news,കൊറോണ വൈറസ് ലേറ്റസ്റ്റ്, coronavirus malayalam, coronavirus delhi, കൊറോണ വൈറസ് ഡൽഹി,  corona death toll, recovery rate, coronavirus mask, കൊറോണ വൈറസ് മാസ്ക്, corona treatment,coronavirus treatment,കൊറോണ ചികിത്സ, coronavirus medicine, corona medicine, കൊറോണ വൈറസ് മരുന്ന്, coronavirus test, corona test, കൊറോണ വൈറസ് പരിശോധന, iemalayalam, ഐഇ മലയാളം
The moderation of comments is automated and not cleared manually by malayalam.indianexpress.com
X