സിഎഎ അനുകൂല പരിപാടിയിലെ പ്രതിഷേധം: പരാതിയിൽ പേരില്ല; അറസ്റ്റ് ചെയ്തിട്ടില്ലെന്ന് പൊലീസ്

സംഭവത്തിൽ തിരുവനന്തപുരം പേയാട് സ്വദേശിയായ യുവതിയെ നോർത്ത് പൊലീസ് അറസ്റ്റ് ചെയ്ത് ജാമ്യത്തിൽ വിട്ടയച്ചുവെന്നായിരുന്നു ചില മാധ്യമ റിപ്പോർട്ടുകൾ

caa protest, ie malayalam

കൊച്ചി: എറണാകുളം പാവക്കുളം ക്ഷേത്ര ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച സിഎഎ അനുകൂല പരിപാടിയിൽ പ്രതിഷേധവുമായെത്തിയ യുവതിയെ അറസ്റ്റ് ചെയ്തിട്ടില്ലെന്ന് പൊലീസ്. കേസ് റജിസ്റ്റർ  ചെയ്തിട്ടുണ്ടെന്നും അനേഷണം പുരോഗമിക്കുകയാണെന്നും പൊലീസ് അറിയിച്ചു.

യുവതിക്കെതിരെ എറണാകുളം നോർത്ത് പൊലീസ് സ്റ്റേഷനിൽ ബിജെപി വ്യവസായ സെൽ കൺവീനറും പരിപാടിയുടെ മുഖ്യസംഘാടകയുമായ സജിനിയാണ് പരാതി നൽകിയത്. കണ്ടാലറിയുന്ന യുവതി എന്നാണു പരാതിയിൽ പറഞ്ഞിരിക്കുന്നത്. അതിക്രമിച്ചുകടന്നതിന് കേസെടുത്ത നോർത്ത് പൊലീസ് പരാതി വനിതാ സ്റ്റേഷനിലേക്ക് കൈമാറുകയായിരുന്നു. വനിതകൾ തമ്മിലുള്ള പ്രശ്നമായതിനാലാണ് കേസ് വനിതാ സ്റ്റേഷനിലേക്ക് കൈമാറിയതെന്ന് നോർത്ത് എസ്ഐ അനസ് ഇന്ത്യൻ എക്‌സ്‌പ്രസ് മലയാളത്തോട് പറഞ്ഞു.

സംഭവത്തിൽ തിരുവനന്തപുരം പേയാട് സ്വദേശിയായ യുവതിയെ നോർത്ത് പൊലീസ് അറസ്റ്റ് ചെയ്ത് ജാമ്യത്തിൽ വിട്ടയച്ചുവെന്നായിരുന്നു ചില മാധ്യമ റിപ്പോർട്ടുകൾ. എന്നാൽ പരാതിയിൽ ആരുടെയും പേര് പരാമർശിച്ചിട്ടില്ലെന്നും പരാതിക്കാരിയുടെ മൊഴിയെടുത്തശേഷം പ്രതിയെന്ന് ആരോപിക്കപ്പെടുന്നയാളുടെ പേര് ചേർക്കുമെന്നും വനിതാ സ്റ്റേഷൻ അധികൃതർ വ്യക്തമാക്കി.

Read Also: പേജ് കാക്ക കൊണ്ട് പോകാതിരിക്കാൻ ‘സിന്ദൂരം തൊട്ട്’ ഐസിയു; ട്രോൾ മഴ

ഇന്നലെയായിരുന്നു സംഭവം. കലൂർ പാവക്കുളം ക്ഷേത്രത്തിലെ ഓഡിറ്റോറിയത്തിൽ വിഎച്ച് പി മാതൃയോഗം സംഘടിപ്പിച്ച സിഎഎ അനുകൂല പരിപാടിയിൽ യുവതി കടന്നുവരികയും പ്രതിഷേധം അറിയിക്കുകയുമായിരുന്നു. തുടർന്ന് പരിപാടിയിൽ പങ്കെടുത്ത മറ്റു സ്ത്രീകൾ യുവതിയെ അവിടെനിന്നും പുറത്താക്കി.

ഇതിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. യുവതിയെ പരിപാടിയിൽ പങ്കെടുത്ത സ്ത്രീകൾ ശകാരിക്കുന്നതും തളളിമാറ്റുന്നതും വീഡിയോയിൽ കാണാമായിരുന്നു.

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Women who interrupted pro caa function organised by bjp women cell not arrested by police

Next Story
വേമ്പനാട്ട് കായലിൽ ഹൗസ് ബോട്ടിന് തീ പിടിച്ചു; കൈക്കുഞ്ഞുൾപ്പെടെയുള്ള യാത്രക്കാരെ രക്ഷപ്പെടുത്തിfire house boat, ഹൗസ് ബോട്ടിൽ തീപിടുത്തം, Alappuzha house boat, ആലപ്പുഴ ഹൗസ് ബോട്ട്, fire brokeout, തീപിടുത്തം, ie malayalam, ഐഇ മലയാളം
The moderation of comments is automated and not cleared manually by malayalam.indianexpress.com