Latest News

യുവാവ് വീട്ടിൽ കയറി കുത്തിപ്പരുക്കേൽപ്പിച്ച യുവതി മരിച്ചു

ഇന്നലെ ഉച്ചക്കാണ് സുഹൃത്തായ അരുൺ യുവതിയെ വീട്ടിൽ എത്തി ആക്രമിച്ചത്

തിരുവനന്തപുരം: നെടുമങ്ങാട് യുവാവ് വീട്ടിൽ അതിക്രമിച്ചുകയറി കുത്തിപ്പരുക്കേൽപ്പിച്ച യുവതി മരിച്ചു. ഉഴപ്പാക്കോണം സ്വദേശിനി സൂര്യഗായത്രി (20) ആണ് മരിച്ചത്. ഇന്ന് പുലർച്ചെ തിരുവനന്തപുരം മെഡിക്കൽ കോളേജിലായിരുന്നു മരണം.

ഇന്നലെ ഉച്ചയ്ക്കാണ് സുഹൃത്തായ അരുൺ യുവതിയെ വീട്ടിലെത്തി ആക്രമിച്ചത്. സൂര്യഗായത്രിയും അമ്മയും അച്ഛനും വാടകയ്ക്ക് താമസിക്കുന്ന വീടിന്റെ അടുക്കളവാതിൽ വഴിയാണ് അരുൺ ഉള്ളിൽ കയറിയത്. ഇരുവരും തമ്മിലുള്ള സംസാരം വാക്കേറ്റത്തിൽ കലാശിച്ചതോടെ അരുൺ കത്തിയെടുത്ത് കുത്തുകയുമായിരുന്നു.

മകളുടെ കരച്ചിൽ കേട്ട് രക്ഷിക്കാനായി വന്ന അമ്മയ്ക്കും കുത്തേറ്റു. കൈയ്ക്ക് കുത്തേറ്റ അമ്മ ചികിത്സയിലാണ്. അരുൺ യുവതിയെ 15 തവണയാണ് കുത്തിയത്. ശരീരത്തിന്റെ വിവിധ ഭാഗങ്ങളിൽ കുത്തേറ്റ സൂര്യഗായത്രിയെ ഉടനെ ആശുപത്രിയിലെത്തിച്ച് അടിയന്തര ശസ്ത്രക്രിയക്ക് വിധേയയാക്കിയെങ്കിലും ഇന്ന് പുലർച്ചെ ആരോഗ്യനില വഷളാവുകയായിരുന്നു.

Also read: നിയമസഭ കയ്യാങ്കളി കേസ്: തിരുവനന്തപുരം സിജെഎം കോടതി ഇന്ന് പരിഗണിക്കും

സംഭവത്തിനു ശേഷം രക്ഷപ്പെടാൻ ശ്രമിച്ച അരുണിനെ നാട്ടുകാരാണ് പിടികൂടി പൊലീസിൽ ഏൽപ്പിച്ചത്. സൂര്യഗായത്രിയും അരുണും മുൻപ് പരിചയക്കാരായിരുന്നു. പിന്നീട് ഇവര്‍ തമ്മില്‍ തെറ്റി. പലതവണ സൂര്യഗായത്രി അരുണിനെതിരെ പൊലീസില്‍ പരാതി നല്‍കിയതായും പറയപ്പെടുന്നു.

വിവാഹിതയായ യുവതി ഭർത്താവുമായി പിണങ്ങി, കഴിഞ്ഞ ആറ് മാസമായി മാതാപിതാക്കൾക്ക് ഒപ്പമാണ് കഴിഞ്ഞിരുന്നത്.

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Women who got stabbed dies at thiruvananthapuram medical college

Next Story
നിയമസഭ കയ്യാങ്കളി കേസ്: തടസ്സ ഹർജികളിൽ വിധി ആറിന്kerala Assembly ruckus case, accused raise new arguments kerala Assembly ruckus case, minister v shivan kutty assembly ruckus case, km mani, kerala Assembly ruckus case 2015, LDF, UDF, CPM, Pinarayi Vijayan, kerala news, latest news, indian express malayalam, ie malayalam
The moderation of comments is automated and not cleared manually by malayalam.indianexpress.com