കോഴിക്കോട്ട്: വനിതാ മതിലിന്റെ പശ്ചാത്തലത്തില്‍ കോഴിക്കോട്ടെ സ്കൂളുകൾക്ക് ചൊവ്വാഴ്ച ഉച്ചകഴിഞ്ഞ് അവധി നൽകിയതിനെതിരെ യുവമോർച്ച പ്രതിഷേധം. കോഴിക്കോട് ഡിഡിഇ ഓഫീസിലേക്ക് പ്രർത്തകർ മാർച്ച് നടത്തി. മാർച്ച് പോലീസ് തടഞ്ഞു. വനിതാ മതില്‍ കാരണം നഗരത്തില്‍ തിരക്ക് ഉണ്ടാകുമെന്നത് കണക്കിലെടുത്താണ് സ്കൂളുകള്‍ക്ക് ഉച്ചയ്ക്ക ശേഷം അവധി പ്രഖ്യാപിച്ചത്.

ഗതാഗതക്കുരുക്ക് ചൂണ്ടിക്കാണിച്ച് ഡെപ്യൂട്ടി ഡയറക്റാണ് അവധി പ്രഖ്യാപിച്ചത്. ഈ ദിവസത്തിനു പകരം ജനുവരി 19 പ്രവർത്തിദിനമായിരിക്കുമെന്നും അറിയിച്ചു.

മറ്റു ജില്ലകളിലെ സ്കൂളുകൾക്ക് അവധി പ്രഖ്യാപിച്ചിട്ടില്ല. എന്നാൽ വനിതാ മതിൽ നടക്കുന്ന സാഹചര്യത്തിൽ എല്ലായിടത്തും ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്.

Get Malayalam News and latest news update from India and around the world. Stay updated with today's latest Kerala news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ