തിരുവനന്തപുരം: വനിതാ മതിൽ പൊളിക്കാൻ കോൺഗ്രസും ബിജെപിയും ശ്രമിക്കുകയാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. എന്നാല്‍ വിവാദങ്ങള്‍ വനിതാ മതിലിന്റെ പ്രസക്തി വര്‍ധിപ്പിക്കുകയാണ് ചെയ്തതെന്നും കോടിയേരി പറഞ്ഞു. ഡി.വൈ.എഫ്​. ​ഐക്ക്​ അകത്ത്​ 24 ലക്ഷം യുവതികളുണ്ട്​. ഇതിൽ കുറച്ച്​ സ്​ത്രീകളെ കയറ്റാൻ വിചാരിച്ചാൽ എതിർപ്പ്​ അവഗണിച്ചായാലും അവർ ശബരിമലയിൽ എത്തുമെന്നും എന്നാൽ അങ്ങനൊരു തീരുമാനം തങ്ങൾക്കില്ലെന്നും കോടിയേരി വ്യക്തമാക്കി.

ദേശീയ നേതാക്കളായ ബൃന്ദ കാരാട്ട്, സുഭാഷിണി അലി അടക്കമുള്ള നേതാക്കൾ സംസ്ഥാനത്തിന്റെ വിവിധ കേന്ദ്രങ്ങളിലായി മതിലിൽ അണിചേരുമെന്നും അദ്ദേഹം അറിയിച്ചു. സി.പി.എമ്മുമായി ബന്ധമുള്ള 30 ലക്ഷം വനിതകൾ മതിലിൽ പങ്കെടുക്കുമെന്നും മതിൽ ഗിന്നസ് ബുക്കിൽ ഇടംപിടിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കാസർഗോ‌ഡ‌് താലൂക്ക് പരിസരത്തുനിന്നും ആരംഭിക്കുന്ന മതിൽ തിരുവനന്തപുരം വെള്ളയമ്പലം വരെയാണ്. മതിൽ കടന്നു പോകാത്ത വയനാട്​ ജില്ലയിലുള്ള സ്​ത്രീകൾ കോഴിക്കോട്​ വന്ന്​ ദേശീയ പാതയിൽ മതിലിൽ പങ്കാളികളാവുകയാണ്​ ചെയ്യുക. ഇടുക്കി ജില്ലയിലു​ള്ളവർ ആലുവയിൽ വന്ന്​ മതിലിൽ പങ്കാളികളാവും. കോട്ടയം, പത്തനംതിട്ട ജില്ലകളിലുള്ളവർ ആലപ്പുഴ ജില്ലയിലെ ദേശീയപാതയിൽ മതിലി​​ന്റെ ഭാഗമാവുമെന്നും അദ്ദേഹം വ്യക്തമാക്കി. സർക്കാരിന്റെ പണം മതിലിൽ സ്വീകരിക്കില്ലെന്നും, പാർട്ടി ഫണ്ടിലേക്ക് ഓൺലൈൻ വഴി സംഭാവന സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. കേരളത്തെ ഭ്രാന്താലയമാക്കരുത്’, ‘നവോത്ഥാന മൂല്യങ്ങൾ സംരക്ഷിക്കുക’, ‘സ്ത്രീ സുരക്ഷ’ എന്നീ മൂന്ന് മുദ്രാവാക്യങ്ങളാണ് മതിലിൽ ഉയർത്തുകയെന്നും കോടിയേരി അറിയിച്ചു.

Get Malayalam News and latest news update from India and around the world. Stay updated with today's latest Kerala news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ