തിരുവനന്തപുരം: സംസ്ഥാനത്ത് വനിതാ പൊലീസിന്റെ ഒരു ബറ്റാലിയന്‍ രൂപീകരിക്കാന്‍ മന്ത്രിസഭ തീരുമാനിച്ചു. മുഖ്യമന്ത്രി പിണറായി വിജയൻ ഫെയ്‌സ്ബുക്കിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. വിവിധ പോസ്‌റ്റുകളിലേക്കുളള തസ്‌തിക സൃഷ്ടിച്ച് നിയമനം നടത്താനും യോഗത്തിൽ തീരുമാനമായി. വനിതാ പോലീസിന്റെ അംഗസംഖ്യ ഘട്ടംഘട്ടമായി 15 ശതമാനമാക്കി ഉയര്‍ത്തുന്നതിന്റെ ഭാഗമായാണ് തീരുമാനം.

കണ്ണൂർ, തിരുവനന്തപുരം എന്നീ ജില്ലകൾ ആസ്ഥാനമാക്കി ഒരു കമാൻഡന്റ്, 20 വനിതാ പൊലീസ് ഹവില്‍ദാര്‍, 380 വനിതാ പൊലീസ് കോണ്‍സ്റ്റബിള്‍, 5 ഡ്രൈവര്‍, 10 ടെക്‌നിക്കല്‍ വിഭാഗം, ഒരു ആര്‍മറര്‍ എസ്.ഐ, 20 ക്യാംപ് ഫോളോവര്‍മാര്‍, ഒരു അഡ്മിനിസ്‌ട്രേറ്റീവ് അസിസ്റ്റന്റ്, ഒരു ജൂനിയര്‍ സൂപ്രണ്ട്, ഒരു കാഷ്യര്‍ / സ്റ്റോര്‍ അക്കൗണ്ടന്റ്, എട്ടു ക്ലര്‍ക്ക്, രണ്ട് ടൈപ്പിസ്റ്റ്, ഒരു ഓഫിസ് അറ്റൻഡന്റ് എന്നീ തസ്‌തികകളാണ് സൃഷ്ടിക്കുക.

74 കായിക താരങ്ങള്‍ക്ക് സായുധ സേനയില്‍ ഹവില്‍ദാര്‍ തസ്‌തികയില്‍ നിയമനം നല്‍കാനും മന്ത്രിസഭാ യോഗത്തിൽ തീരുമാനമായി. പൊലീസ് സേനയില്‍ സ്‌പോര്‍ട്‌സ് ക്വാട്ട നിയമനത്തിന് വിവിധ കായിക ഇനങ്ങളില്‍ ശ്രദ്ധേയ നേട്ടം കൈവരിച്ചവരും പ്രത്യേക തിരഞ്ഞെടുക്കല്‍ പ്രക്രിയയിലൂടെ നിയമന യോഗ്യത നേടിയവരുമായ 74 കായിക താരങ്ങൾക്കാണ് നിയമനം ലഭിക്കുക.
മറ്റ് മന്ത്രിസഭാ തീരുമാനങ്ങളും പിണറായി ഫെയ്‌സ്ബുക്കിൽ വിശദീകരിച്ചു. പോസ്‌റ്റിന്റെ പൂർണരൂപം:

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.