തിരുവനന്തപുരം: വനിതാ ദിനത്തില്‍ ടാക്സി ഡ്രൈവര്‍ വനിതാ പൈലറ്റിനെ അപമാനിച്ചതായി പരാതി. ഇതേ തുടര്‍ന്ന് ടാക്സി ഡ്രൈവര്‍ക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്.
തിരുവനന്തപുരം വിമാനത്താവളത്തിലാണ് സംഭവം. ഡല്‍ഹി സ്വദേശിനിയായ വനിതാ പൈലറ്റാണ് പരാതി നല്‍കിയത്. ഹോട്ടലിലേക്ക് പോകാന്‍ വാഹനം കാത്തുനില്ക്കുമ്പോള് ഇവിടെയെത്തിയ ടാക്സി ഡ്രൈവര്‍ തന്നോട് മോശമായി പെരുമാറിയെന്നാണ് പരാതി. തനിക്കെതിരെ അശ്ലീല ചുവയോടെ സംസാരിച്ചതായും വനിതാ പൈലറ്റ് പരാതിയില്‍ പറയുന്നു.
വെള്ളിയാഴ്ച രാത്രി 11.45 നാണ് സംഭവമുണ്ടായത്. യുവതിയുടെ പരാതിയെ തുടര്‍ന്ന് വലിയതുറ പൊലീസാണ് ടാക്സി ഡ്രൈവര്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്.